Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊമ്പിച്ചാൽ പാടത്തെ...

കൊമ്പിച്ചാൽ പാടത്തെ കർഷകരും പ്രദേശവാസികളും തമ്മിലുള്ള പ്രശ്നത്തിന്​ പരിഹാരം

text_fields
bookmark_border
പാടത്ത് നിരോധിത കീടനാശിനികൾ ഉപയോഗിക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്നാണ് പ്രശ്നം തുടങ്ങിയത്​ ചാലക്കുടി: മേലൂർ പൂലാനിയിലെ കൊമ്പിച്ചാൽ പാടശേഖരത്തിലെ പ്രശ്നത്തിന് പരിഹാരമായി. പാടത്ത് നിരോധിത കീടനാശിനികൾ ഉപയോഗിക്കുന്നെന്ന ആക്ഷേപത്തെ തുടർന്നാണ് പരിസരവാസികളും കർഷകരും തമ്മിൽ പ്രശ്നം തുടങ്ങിയത്. കീടനാശിനി ഉപയോഗിച്ചതിനെ ചോദ്യം ചെയ്തയാളുടെ കൈ തല്ലിയൊടിച്ചതും മുഖത്ത് മരുന്നടിച്ചതും സ്ഥിതി വഷളാക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ്​ എം.എസ്. സുനിതയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ്​ ഇരുവിഭാഗവും ധാരണയിലെത്തിയത്​. പൂലാനി നിലംപതി മുതൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം വരെയുള്ള ജനവാസ മേഖലയിൽ ഒരു തരത്തിലുള്ള കീടനാശിനിയും ഉപയോഗിക്കാതെ ടില്ലർ ഉപയോഗിച്ച് കള നശിപ്പിക്കാനാണ് തീരുമാനം. മാത്രമല്ല, കൃഷിയിടത്തിൽ കൃഷി ഓഫിസർ നിർദേശിക്കുന്ന മരുന്ന് മാത്രമേ അടിക്കൂവെന്നും ധാരണയായി​. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പോളി പുളിക്കൻ, പഞ്ചായത്ത്​ അംഗങ്ങൾ, കൃഷി ഓഫിസർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story