Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:47 AM IST Updated On
date_range 10 Feb 2022 5:47 AM ISTവേളൂക്കര പി.എച്ച്.സി റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ പൗരസമിതി പ്രതിഷേധം
text_fieldsbookmark_border
ഇരിങ്ങാലക്കുട: വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള കൊറ്റനല്ലൂർ കുറുപ്പംപടി-ആക്കപ്പള്ളി പൊക്കം റോഡിന്‍റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ കേന്ദ്രം പൗരസമിതി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. നാഷനൽ ഗ്രീൻ സോഷ്യലിസ്റ്റ് പ്രസിഡന്‍റ് വാക്സറിൻ പെരേപ്പാടൻ ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷത്തിലധികമായി തകർന്ന് കിടക്കുന്ന റോഡിലൂടെ യാത്ര ദുഷ്കരമാണ്. ഓരോ തെരഞ്ഞെടുപ്പ് കാലത്തും റോഡിന് ഫണ്ട് അനുവദിച്ചെന്ന ബോർഡ് പ്രത്യക്ഷപ്പെടുന്നതല്ലാതെ ശാശ്വത പരിഹാരം ഉണ്ടാവുന്നില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി. പി.ജി. സോമസുന്ദരന്‍റെ നേതൃത്വത്തിൽ പൗരസമിതി അംഗങ്ങൾ ഒപ്പ് ശേഖരണവും നടത്തി. രാജേഷ് കുറുപ്പത്തുകാട്ടിൽ അധ്യക്ഷത വഹിച്ചു. ബോസ് കക്കര, ജോസ് എടപ്പിള്ളി, ടോം കിരൺ, ഷിപ്സൻ പൗലോസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story