Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:43 AM IST Updated On
date_range 10 Feb 2022 5:43 AM ISTശക്തി പ്രാപിച്ച് ബൈപാസ് വഴിവിളക്ക് സമരം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിനെ ഇരുട്ടിൽനിന്ന് മോചിപ്പിക്കാൻ ആരംഭിച്ച വഴിവിളക്ക് സമരത്തിന് ജനപിന്തുണയേറുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകൾക്ക് പുറമെ വ്യക്തികളും അനുദിനം സമരത്തിൽ അണിചേർന്നുകൊണ്ടിരിക്കുകയാണ്. അയ്യാരിൽ അബ്ദുൽ ലത്തീഫ് തുടങ്ങിവെച്ച ഒറ്റയാൾ സമരമാണ് അദ്ദേഹത്തിന്‍റെ അപകട മരണ ശേഷം ജനകീയ പിന്തുണയോടെ ശക്തി പ്രാപിക്കുന്നത്. സുഹൃത്തുക്കളും സാമൂഹിക സന്നദ്ധ പ്രവർത്തകരും ചേർന്ന് രൂപം നൽകിയ 'അബ്ദുൽ ലത്തീഫ് സ്മൃതി സത്യഗ്രഹ കൂട്ടായ്മ' മുന്നോട്ട് നയിക്കുന്ന വഴിവിളക്ക് സമരം 23ാം ദിവസം പിന്നിട്ടിരിക്കുകയാണ്. 22ാം ദിവസം കോട്ടപ്പുറം സിഗ്നലിൽ സ്ഥിരം സമര പങ്കാളികളായ നെജു ഇസ്മയിൽ, അയ്യാരിൽ അബ്ദുൽ കരീം, മിനി ശശികുമാർ, പി.ജി. മുരളീധരൻ, എ.എം. അബ്ദുൽ ജബ്ബാർ, സിനി ഹബീബ്, പി.എം. ഷെമീർ, നെഫീസ സഗീർ, ആനന്ദവല്ലി, മൊയ്തീൻ എടച്ചാൽ എന്നിവർക്കൊപ്പം അഭിവാദ്യങ്ങളുമായി എം.ഇ.എസ് അസ്മാബി കോളജിലെ അബ്ദുൽ ലത്തീഫിന്‍റെ സഹപാഠികൾ അണിചേരുകയുണ്ടായി. 'വെളിച്ചം നൽകൂ ജീവൻ രക്ഷിക്കൂ' എന്ന ലത്തീഫിന്‍റെ മുദ്രാവാക്യം ഉയർത്തിയാണ് കെ.കെ. മുസാൻ, രാമചന്ദ്രൻ കൊരട്ടിയിൽ, സക്കീന അബ്ദുൽ കരീം, ഹേമചന്ദ്രൻ കൈപ്പമംഗലം എന്നിവർ കൂട്ടായ്മയോടൊപ്പം ചേർന്നത്. ലത്തീഫിന്‍റെ സ്വപ്നം യാഥാർഥ്യമാകുന്നത് വരെ സമരമുഖത്തുണ്ടാകുമെന്ന് അവർ അറിയിച്ചു. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ േബ്ലാക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലും അനിശ്ചിതകാല നിൽപ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് ചന്തപ്പുര സിഗ്നൽ ജങ്ഷനിൽ നടന്ന ധർണയിൽ പി.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് ടി.എം. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. പി.കെ. നൂറുദീൻ, കെ.എ. സിറാജ്, സി.എച്ച്. രാജേന്ദ്രപ്രസാദ്, സിദ്ധീഖ് വത്യേടത്, കെ.ജി. മുരളീധരൻ, സി.എ. ഗിരിജ, ഇ.എസ്. സാബു, കെ.എ. ഹൈദ്രോസ്, സമരസമിതി നേതാക്കളായ നെജു ഇസ്മായിൽ, ഇസാബിൻ, അബ്ദുൽകരീം, ഇ.കെ. സോമൻ, വി.കെ. സൈത്, കെ.കെ. കുഞ്ഞുമൊയ്‌തീൻ, കെ.ടി. തോമസ് എന്നിവർ സംസാരിച്ചു. ഇതിനിടെ കൂടുതൽ സംഘടനകൾ ഐക്യദാർഢ്യ സമരവുമായി രംഗത്ത് വരുമെന്ന് സൂചനയുണ്ട്. വഴിവിളക്ക് ആവശ്യവുമായി എൽ.ഡി.എഫും സൂചന സമരം നടത്തും. TCK.KDR. VAZHIVILAKKE ബൈപാസിലെ വഴിവിളക്ക് സമരത്തിൽ പെൻഷൻകാർ അണിചേർന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
