Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറെസ്റ്റ് ഹൗസ് വളപ്പിലെ...

റെസ്റ്റ് ഹൗസ് വളപ്പിലെ പച്ചത്തുരുത്ത് നശിക്കുന്നു

text_fields
bookmark_border
റെസ്റ്റ്​ ഹൗസ് വളപ്പിലെ 'പച്ചത്തുരുത്ത്' നശിക്കുന്നു ചാലക്കുടി: ചാലക്കുടി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് വളപ്പിലെ 'പച്ചത്തുരുത്ത്' സംരക്ഷണമില്ലാതെ നശിക്കുന്നു. കേരള ഹരിത മിഷന്‍റെ ഭാഗമായി ചാലക്കുടി നഗരസഭ നേതൃത്വത്തിലാണ് 'പച്ചത്തുരുത്ത്' എന്ന പേരിൽ ഇവിടെ ഔഷധസസ്യങ്ങളുടെ ഉദ്യാനമുണ്ടാക്കിയത്. സംസ്ഥാന ഔഷധ സസ്യ ബോർഡാണ് ഇതിലേക്ക്​ വേണ്ട സസ്യങ്ങൾ സംഭാവന ചെയ്തത്. 80ഓളം സസ്യങ്ങൾ ഇവിടെ നട്ടിരുന്നു. തിരിച്ചറിയാനായി ഓരോന്നിനും സമീപം പേരെഴുതി ബോർഡുകളും സ്ഥാപിച്ചിരുന്നു. എന്നാൽ, പരിചരിക്കാത്തതിനാൽ സസ്യങ്ങൾ ഉണങ്ങി ബോർഡുകൾ മാത്രമാണ്​ ബാക്കിയുള്ളത്​. ഇപ്പോഴത്തെ അവസ്ഥയിൽ പച്ചത്തുരുത്താണോ ഉണക്കത്തുരുത്താണോ ഇതെന്ന് കാണുന്നവർ ചോദിക്കുന്നു. ഒരു നൂറ്റാണ്ട്​ പഴക്കമുള്ള ചാലക്കുടി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് രണ്ട് വർഷം മുമ്പാണ് കോടികൾ മുടക്കി നവീകരണം പൂർത്തിയായത്. ഇതിന്‍റെ ഭാഗമായി പുൽത്തകിടിയും തോട്ടവുമെല്ലാം ഉണ്ടാക്കിയെങ്കിലും ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാത്തതിനാൽ സംരക്ഷണമില്ലാത്ത അവസ്ഥയിലാണ്. TCMch dy - 1 ചാലക്കുടി പി.ഡബ്ല്യു.ഡി റെസ്റ്റ്​ ഹൗസിലെ ഔഷധത്തോട്ടം ചെടികൾ നശിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story