Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:34 AM IST Updated On
date_range 29 Jan 2022 5:34 AM ISTചാലക്കുടിയിലെ ആധുനിക മത്സ്യ മാർക്കറ്റ് നിർമാണം ആരംഭിച്ചില്ല
text_fieldsbookmark_border
എന്ന് തുടങ്ങും ചാലക്കുടിയിലെ മത്സ്യ മാർക്കറ്റ് നിർമാണം? 2.96 കോടി വിനിയോഗിച്ച് മാർക്കറ്റ് നിർമിക്കാനാണ് തീരുമാനിച്ചിരുന്നത് ചാലക്കുടി: ചാലക്കുടിയിൽ ആധുനിക മത്സ്യ മാർക്കറ്റ് നിർമാണം ആരംഭിക്കാൻ നടപടിയില്ല. പഴയ മത്സ്യ മാർക്കറ്റിന്‍റെയും അറവുശാലയുടെയും സമീപം 50 സെന്‍റ് സ്ഥലത്താണ് പുതിയ മാർക്കറ്റ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്. കിഫ്ബി ഫണ്ടിൽ നിന്നുള്ള 2.96 കോടി വിനിയോഗിച്ചുള്ള മാർക്കറ്റിന്‍റെ നിർമാണ ചുമതല കേരള കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപറേഷനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന നടന്നതല്ലാതെ മറ്റൊരു നീക്കവും ഉണ്ടായിട്ടില്ല. പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് ചാലക്കുടിയിലെ ഇപ്പോഴത്തെ മത്സ്യമാർക്കറ്റ്. അതിനെക്കുറിച്ച് നിരവധി പരാതികളാണ് ഉപഭോക്താക്കളും വ്യാപാരികളും ഉന്നയിക്കുന്നത്. നല്ല മത്സ്യത്തിനായി ഉപഭോക്താക്കൾ തെരുവിലെ വിൽപനക്കാരെയാണ് കൂടുതലും ആശ്രയിക്കുന്നത്. നഗരത്തിന്‍റെ മിക്കവാറും കോണുകളിൽ വഴിയോരത്ത് തട്ടുകളിൽ വൈകീട്ട് തകൃതിയായി വിൽപന നടക്കുന്നുണ്ട്. മാർക്കറ്റിനകത്ത് പോയി മത്സ്യങ്ങൾ വാങ്ങാൻ പലർക്കും ആശങ്കയാണ്. കെട്ടിടങ്ങളിലെ മുറികൾ പലയിടത്തും കാലപ്പഴക്കത്താൽ ശോചനീയമാണ്. പ്രധാന പരാതി ശുചിത്വത്തെ സംബന്ധിക്കുന്നതാണ്. അഴുക്കുജലം ഒഴുകിപ്പോകാൻ കാര്യക്ഷമമായ സംവിധാനമില്ല. അതുകൊണ്ടുതന്നെ ദുർഗന്ധപൂരിതമാണ്. പലപ്പോഴും ആവശ്യത്തിന് ജലവിതരണം ഇവിടേക്ക് ലഭിക്കുന്നില്ല. മാലിന്യ സംസ്കരണത്തിലെ പ്രതിസന്ധിയും പതിവാണ്. ചാലക്കുടിയിലെ മത്സ്യ മാർക്കറ്റ് നവീകരിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന മേഴ്സിക്കുട്ടിയമ്മ ചാലക്കുടിയിൽ ആധുനിക മത്സ്യ മാർക്കറ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. വിവിധ ജില്ലകളിൽ ഫിഷ് മാർക്കറ്റുകൾ നവീകരിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചാലക്കുടി നഗരസഭയിലെ നിർമാണത്തിന് സർക്കാർ തീരുമാനമെടുത്തത്. ഇതിന്‍റെ തുടർച്ചയായാണ് മന്ത്രി സജി ചെറിയാൻ സ്ഥലപരിശോധന നടത്തിയതും. TCMChdy - 1 ചാലക്കുടി മത്സ്യ മാർക്കറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story