Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2021 5:28 AM IST Updated On
date_range 2 Sept 2021 5:28 AM ISTറേഷൻ ഗതാഗത കരാർ: ജില്ലയിൽ 'താൽക്കാലികം' തുടരുന്നു
text_fieldsbookmark_border
തൃശൂർ: ഹൈകോടതി ഇടപെടുകയും വിജിലൻസ് റിപ്പോർട്ട് വരുകയും ചെയ്തിട്ടും ജില്ലയിലെ റേഷൻ വിതരണ, വാതിൽപ്പടി ഗതാഗത കരാർ നടപടികൾ കടലാസിൽ. ആഗസ്റ്റ് ആദ്യം കരാർ സംബന്ധിച്ച കാര്യത്തിൽ നടപടി സ്വീകരിക്കാൻ സപ്ലൈകോ അധികൃതർ ആവശ്യപ്പെട്ടെങ്കിലും ജില്ലയിൽ മാത്രം മൂന്നുവർഷമായി താൽക്കാലിക കരാർ തുടരുകയാണ്. ആരോപണ വിധേയനായ വ്യക്തിക്കും ബിനാമികൾക്കുമാണ് ഇതിൻെറ മെച്ചമെന്നാണ് ആക്ഷേപം. 2020 ജൂലൈയിൽ പുതിയ കരാർ വിളിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പുതിയ ഗതാഗത കരാർ നിലവിൽവന്നെങ്കിലും തൃശൂരിൽ മാത്രം കാര്യങ്ങൾ തകിടം മറിഞ്ഞു. കഴിഞ്ഞ വർഷം വിളിച്ച പുതിയ കരാർ നടപടികളിലും വെള്ളം ചേർത്തതായി ടെൻഡർ നടപടികളിൽ പെങ്കടുത്തവർ ആരോപിക്കുന്നു. ഇതിനെതിരെ ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ് സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സപ്ലൈകോ ചെയർമാൻ ആൻഡ് മാേനജിങ് ഡയറക്ടറോട് (സി.എം.ഡി) ആവശ്യപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബർ 29നാണ് ജില്ലയിലെ ആറ് താലൂക്കുകളിലേക്ക് ഗതാഗത കരാറിനുള്ള ടെൻഡർ തുറന്നത്. ഇതിൽ ഏറ്റവും കുറഞ്ഞ തുക നൽകി കരാർ കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ താൽക്കാലിക കരാറിന് വിതരണം നടത്തുന്നതിനേക്കാൾ കുറഞ്ഞ തുകക്കാണ് പുതിയ കരാർ എന്നുള്ളതിനാൽ നഷ്ടമാണുണ്ടാവുക. പുതിയ കരാർ എൻ.എഫ്.എസ്.എക്ക് അനുഗുണവുമാണ്. ഒരുമാസം കഴിഞ്ഞിട്ടും കരാർ നടപ്പാകാതെ പോകുന്നത് ഉദ്യോഗസ്ഥ ഒത്തുകളിയാണെന്നാണ് ആക്ഷേപം. എന്നാൽ, ഇത് അന്വേഷിക്കാനോ തുടർനടപടികൾ സ്വീകരിക്കാനോ ഉന്നത ഉദ്യോഗസ്ഥരും ഫലപ്രദമായി ഇടപെടുന്നില്ല. രാഷ്ട്രീയ സമ്മർദമാണ് നടപടിയെടുക്കുന്നതിൽനിന്ന് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുന്നത്. ബിനാമികൾക്ക് കരാർ നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ കരാർ റദ്ദായിരുന്നു. എന്നാൽ, താൽക്കാലിക കരാർ ആരോപണ വിധേയർക്ക് നൽകിയാണ് സപ്ലൈകോ അധികൃതർ ഇതുവരെ വിതരണം നടത്തിയിരുന്നത്. അതിനിടെ താൽക്കാലിക കരാർ ഇല്ലാതാക്കി പുതിയ കരാർ നടപടിക്ക് ഈ സംഘത്തിലുള്ളവർ തുരങ്കം വെക്കുകയും ചെയ്തു. ആേരാപണ വിധേയനായ വ്യക്തിയുടെ വാഹനങ്ങളാണ് പുതിയ ടെൻഡർ നടപടികൾക്കായി നൽകിയെതന്നാണ് പ്രധാന ആരോപണം. ഒപ്പം കുറഞ്ഞ തുക നൽകിയതും മറ്റുള്ളവർ ചോദ്യം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story