Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

ഷൊ​ർ​ണൂ​ർ-​എ​റ​ണാ​കു​ളം മെ​മു, ഗു​രു​വാ​യൂ​ർ–പു​ന​ലൂ​ർ എ​ക്​​സ്​​പ്ര​സ് എന്നിവ​ ഇ​ന്നു മു​ത​ൽ പൂ​ർ​ണ​തോ​തി​ൽ

text_fields
bookmark_border
ഷൊ​ർ​ണൂ​ർ-​എ​റ​ണാ​കു​ളം മെ​മു, ഗു​രു​വാ​യൂ​ർ–പു​ന​ലൂ​ർ എ​ക്​​സ്​​പ്ര​സ് എന്നിവ​ ഇ​ന്നു മു​ത​ൽ പൂ​ർ​ണ​തോ​തി​ൽ
cancel

തൃ​ശൂ​ർ: റി​സ​ർ​വേ​ഷ​ൻ ആ​വ​ശ്യ​മി​ല്ലാ​ത്ത ഷൊ​ർ​ണൂ​ർ-​എ​റ​ണാ​കു​ളം മെ​മു, ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ എ​ക്സ്പ്ര​സ് എ​ന്നീ തീ​വ​ണ്ടി​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ പൂ​ർ​ണ​തോ​തി​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കും.

സാ​ധാ​ര​ണ മെ​യി​ൽ, എ​ക്സ്പ്ര​സ് തീ​വ​ണ്ടി​ക​ളി​ലെ ര​ണ്ടാം ക്ലാ​സ് ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഈ ​വ​ണ്ടി​ക​ളി​ൽ യാ​ത്ര ചെ​യ്യാം. ടി​ക്ക​റ്റു​ക​ൾ ത​ത്സ​മ​യം ബ​ന്ധ​പ്പെ​ട്ട സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും വാ​ങ്ങാം. പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ തീ​വ​ണ്ടി പു​ല​ർ​ച്ചെ 1.30നും ​തി​രി​ച്ച് പു​ന​ലൂ​രി​ലേ​ക്കു​ള്ള​ത് രാ​വി​ലെ 6.10നും ​തൃ​ശൂ​രി​ലെ​ത്തും. ഷൊ​ർ​ണൂ​ർ-​എ​റ​ണാ​കു​ളം മെ​മു വെ​ളു​പ്പി​ന് 4.15നും ​തി​രി​ച്ച് ഷൊ​ർ​ണൂ​രി​ലേ​ക്കു​ള്ള മെ​മു വൈ​കീ​ട്ട് 7.25നും ​തൃ​ശൂ​ർ വ​ഴി പോ​കും.

Show Full Article
TAGS:memu express railway today 
News Summary - memu and express beginning from today
Next Story