Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:34 AM IST Updated On
date_range 9 Feb 2021 5:34 AM ISTവയോധിക ദമ്പതികളെ ആക്രമിച്ച് കവർച്ച ശ്രമം: കഥകൾ മാറ്റിപ്പറഞ്ഞ് രക്ഷപ്പെടാൻ പ്രതികളുടെ ശ്രമം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: പത്തോളം തവണ പൊലീസിനോട് കഥകൾ മാറ്റിപ്പറഞ്ഞ് രക്ഷപ്പെടാൻ പ്രതികളുടെ ശ്രമം. മതിലകം മതിൽമൂലയിൽ വയോധിക ദമ്പതികളെ ആക്രമിച്ച് കവർച്ചക്ക് ശ്രമിച്ച കേസിലെ പ്രതികളായ ജിഷ്ണുവും വിഷ്ണുവുമാണ് പൊലീസ് വലയിൽനിന്ന് രക്ഷപ്പെടാൻ പലവിധ അടവുകൾ പയറ്റിയത്. മതിലകത്തും ചെന്ത്രാപ്പിന്നിയിലുമുള്ള പലരുടെയും പേരുകൾ പ്രതികൾ പൊലീസിനോട് മാറ്റി മാറ്റി പറഞ്ഞു. ഇവരിൽ പലരെയും വിളിച്ചുവരുത്തി അന്വേഷണം നടത്തിയതോടെ അവർക്കൊന്നും സംഭവവുമായി ബന്ധമില്ലെന്ന് ബോധ്യമായി. സമീപവാസിയും കൂട്ടുകാരനും ദിവസങ്ങൾക്ക് മുമ്പ് ആസൂത്രണം നടത്തിയാണ് കൃത്യം ചെയ്തത്. ഒരാഴ്ച മുമ്പ് വീട്ടിൽ അർബാന വാടകയ്ക്ക് ചോദിച്ച് പോയിരുന്നതായും ഇത് വീടും പരിസരവും കൃത്യമായി മനസ്സിലാക്കി വാതിലുകളുടെ ഉറപ്പ് പരിശോധിക്കാനായിരുന്നുവെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. ചെന്ത്രാപ്പിന്നിയിലെ സുഹൃത്തിൻെറ വർക്ക് ഷോപ്പിൽ അർധരാത്രി ഇരുന്നാണ് കൃത്യത്തിന് തയാറെടുത്തത്. കറുത്ത മുണ്ട് കീറി കൈയിൽ ഗ്ലൗസ് പോലെ ചുറ്റിയും ജിഷ്ണുവിൻെറ വീട്ടിൽനിന്ന് കത്തിയും ഇലക്ട്രിക് വയറും എടുത്ത് മതിൽ ചാടിയാണെത്തിയത്. പിൻവാതിൽ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മുൻവശത്തെ ഗ്രില്ലിൻെറ മുകളിലെ ചെറിയ ദ്വാരത്തിലൂടെ വരാന്തയിലേക്ക് ഇറങ്ങി കോളിങ് ബെല്ലടിച്ച് ദമ്പതികളെ ഉണർത്തുകയായിരുന്നു. വാതിലിൻെറ ഇരുവശത്തും ഒളിച്ചുനിന്ന പ്രതികൾ വാതിൽ തുറന്നയുടൻ ദമ്പതികളെ ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ കത്തിയിൽ കയറി പിടിച്ച് സൈനബ പ്രതികളെ ശക്തമായി എതിർത്ത് അലറി വിളിച്ചു. സൈനബയുടെ എതിർപ്പിൽ പകച്ച പ്രതികൾ ബഹളം കേട്ട് ആളുകൾ എത്തുമെന്ന് ഭയന്ന് വീടിൻെറ പിൻവാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് സംശയത്തിൻെറ പേരിൽ കസ്റ്റഡിയിൽ എടുത്തവർ തന്നെയാണ് പ്രതികളെന്നത് പൊലീസിന് അഭിമാനമായി. പ്രതികൾ നേരത്തേ തന്നെ വരാന്തയോട് ചേർന്ന മുറികളിൽ കയറിയിരുന്നതായാണ് ദമ്പതികൾ പറഞ്ഞിരുന്നത്. എന്നാൽ, അക്രമത്തിന് തൊട്ട് മുമ്പ് വരാന്തയോട് ചേർന്ന ഗ്രില്ലിൻെറ മുകൾഭാഗത്ത് കൂടിയാണ് അകത്ത് കടന്നതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ഇത് തിങ്കളാഴ്ച വൈകീട്ട് നടന്ന തെളിവെടുപ്പിൽ പ്രതികൾ ചെയ്ത് കാണിച്ചു. Photo: TCR.KDR.MKM AKKRAMAM THELIVEDUPPE TCR.KDR.AKRAMAM.THELIVEDUPOE TCR.KDR.AKRAMAM THELUVEDUPPE മതിലകം മതിൽമൂലയിൽ വയോധിക ദമ്പതികളെ ആക്രമിച്ച് കവർച്ചക്ക് ശ്രമിച്ച കേസിലെ പ്രതിയെ കൊണ്ടുവന്ന് തെളിവെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story