Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാനയില്ലാതെ കലുങ്ക്...

കാനയില്ലാതെ കലുങ്ക് നിർമിക്കുന്നതായി പരാതി

text_fields
bookmark_border
ആമ്പല്ലൂര്‍: നന്തിപുലം-വരന്തരപ്പിള്ളി റോഡില്‍ കാനയില്ലാതെ കലുങ്ക് നിര്‍മിക്കുന്നതായി പരാതി. വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫിസിന് സമീപമാണ് ഒരു ഭാഗത്ത് കാനയില്ലാതെ കലുങ്ക് നിര്‍മാണം പുരോഗമിക്കുന്നത്. മെക്കാഡം ടാറിങ്​ നടത്തി നവീകരിക്കുന്ന റോഡിലാണ് അശാസ്ത്രീയ കലുങ്ക് നിര്‍മാണം. വെള്ളക്കെട്ട് രൂക്ഷമാകുന്ന ഈ ഭാഗത്ത് റോഡി​ൻെറ ഇരുവശങ്ങളിലും കാന നിര്‍മിക്കണമെന്നാണ് ആവശ്യം. കലുങ്ക് നിര്‍മാണം പൂര്‍ത്തിയായാല്‍ ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നെത്തുന്ന വെള്ളം ഒഴുക്കിക്കളയാന്‍ ഇടമില്ലാത്ത അവസ്ഥയാകും. നിലവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ചെറിയ കാന തീര്‍ത്താണ് വെള്ളം ഒഴുക്കികളയുന്നത്. വരന്തരപ്പിള്ളി റിങ്​ റോഡിലും കാന തീര്‍ത്ത് പ്രധാന റോഡിലെ കാനയുമായി ബന്ധിപ്പിച്ചാല്‍ മാത്രമാണ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂവെന്ന് നാട്ടുകാര്‍ പറയുന്നു. കാനയില്ലാതെ കലുങ്ക് നിര്‍മിച്ചാല്‍ വെള്ളം കെട്ടി നിന്ന് റോഡ് തകരാനും സാധ്യതയേറെയാണ്. കലുങ്ക് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് റോഡി​ൻെറ വശങ്ങളില്‍ കാനനിര്‍മിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരായ സുരേഷ് ചെമ്മനാടന്‍, സന്തോഷ് പുളിഞ്ചോട്, സന്തോഷ് വരന്തരപ്പിള്ളി എന്നിവര്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് പരാതി നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story