Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരള ബാങ്കിലും...

കേരള ബാങ്കിലും സ്ഥിരപ്പെടുത്തൽ നീക്കം

text_fields
bookmark_border
തൃശൂർ: കേരള ബാങ്കിലും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു. ദിവസ വേതനത്തിലും കരാർ വ്യവസ്ഥയിലും ജോലി ചെയ്യുന്നവരെയാണ്​ സ്ഥിരപ്പെടുത്തുന്നത്​. മലപ്പുറം ഒഴികെ 13 ജില്ലകളിലും നടപടി പുരോഗമിക്കുകയാണ്​. ക്ലറിക്കൽ തസ്​തിക മുതൽ ​േഡറ്റ എൻട്രി ഓപറേറ്റർ, കലക്​ഷൻ ഏജൻറുമാർ, പ്യൂൺ, സെക്യൂരിറ്റി ജീവനക്കാർ തസ്​തികളിലാണ്​​ നിയമനം നടത്തുന്നത്​​. താൽക്കാലിക ജീവനക്കാ​െര സ്ഥിരപ്പെടുത്തുന്ന കാര്യം വിവിധ ജില്ലകളിൽ ബാങ്ക്​ മാനേജ്​മൻെറ്​ നേരത്തേ തത്ത്വത്തിൽ അംഗീകരിച്ചിരുന്നു. കഴിഞ്ഞദിവസം ചേർന്ന ഭരണസമിതി സ്ഥിരപ്പെടുത്തലിന്​ അംഗീകാരം നൽകി. തസ്​തിക, വേതനവ്യവസ്ഥ തുടങ്ങിയ കാര്യങ്ങളിൽ ചർച്ച തുടരുകയാണ്​. സർക്കാർ അനുമതിക്ക്​ വിധേയമായേ സ്ഥിരപ്പെടുത്തൽ നടത്താവൂ എന്നതിനാൽ ഇതിന്​ അംഗീകാരം തേടി ബാങ്ക്​ കത്തയച്ചിരിക്കുകയാണ്​. വിദ്യാഭ്യാസ യോഗ്യതയടക്കം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള നിയമനത്തിനാണ്​ കളമൊരുങ്ങുന്നത്​​. പ്രതീക്ഷിച്ചതി​െനക്കാൾ വേഗത്തിൽ ബാങ്ക്​ ഭരണസമിതിയെ ഇക്കാര്യത്തിൽ തീരുമാനം എടുപ്പിക്കാൻ കഴിഞ്ഞു​. പഴയ ജില്ല ബാങ്ക്​ സ്വീകരിച്ച സമീപനത്തിൽനിന്ന്​ വ്യത്യസ്​തമായി കേരള ബാങ്കും മാനേജുമൻെറും സർക്കാറും അനുഗുണമായ തീരുമാനം​ എടുത്തുവെന്നാണ്​ പറയുന്നത്​​. നേരത്തേ ജില്ല ബാങ്കായിരുന്ന കാലത്ത്​ സ്ഥിര​െപ്പടുത്തിയവരെ കോടതി ഇടപെട്ട്​ പുറത്താക്കിയിരുന്നു. ഇങ്ങനെ പുറത്താക്കിയവർക്ക്​ വായ്​പയടക്കം ആനുകൂല്യമായി നൽകിയ കോടികളുടെ തുക ബാങ്കുകൾക്ക്​ ഇപ്പോൾ കിട്ടാക്കടമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story