Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓർത്തഡോക്സ് സഭ...

ഓർത്തഡോക്സ് സഭ നേതാക്കളുമായി സി.എം.പി ജന. സെക്രട്ടറിയുടെ കൂടിക്കാഴ്ച

text_fields
bookmark_border
കുന്നംകുളം: നിയമസഭ കുന്നംകുളം സീറ്റ് കോൺഗ്രസ്​ ഏറ്റെടുത്തുവെന്ന അഭ്യൂഹങ്ങൾക്കിടെ സി.എം.പി സംസ്ഥാന ജന. സെക്രട്ടറി സി.പി. ജോൺ മലങ്കര ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്കിടെ മലപ്പുറത്തുനിന്നാണ് സി.പി. ജോൺ കുന്നംകുളത്തെ ആർത്താറ്റ് അരമനയിലെത്തിയത്. സഹായ മെത്രാൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുമായി ഒരുമണിക്കൂറിലേറെ സംസാരിച്ചു. അതിനു ശേഷം മലപ്പുറത്തേക്കുതന്നെ തിരിച്ചുപോയി. മലങ്കര ഓർത്തഡോക്‌സ് സഭ യു.ഡി.എഫുമായി അകന്നുനിൽക്കുന്നുവെന്ന ചർച്ചകൾക്കിടയിലാണ് സഭ നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് യു.ഡി.എഫി​ൻെറ ഭാഗമായി ജോൺ എത്തിയതെന്നറിയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുന്നംകുളത്ത് ഉണ്ടായിരുന്ന കാതോലിക്ക ബാവ ചില രാഷ്​ട്രീയ നീക്കുപോക്കുകൾ നടത്തിയതി​ൻെറ ഭാഗമായുള്ള രാഷ്​ട്രീയ ചർച്ചക്കാണ് ജോൺ എത്തിയതെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. കഴിഞ്ഞ ദിവസം മുസ്​ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് ശിഹാബ് തങ്ങളെയും ഓർത്തഡോക്‌സ് മെത്രാപ്പോലീത്തമാർ സന്ദർശിച്ചിരുന്നു. അതിനു പിന്നാലെയാണ് ജാഥക്കിടയിൽനിന്ന്​ സി.പി. ജോണി​ൻെറ വരവ്​. tcckkm maithra poleetha charcha കുന്നംകുളത്ത് ഓർത്തഡോക്സ് സഭ സഹായ മെത്രാൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുമായി സി.എം.പി ജന. സെക്രട്ടറി സി.പി. ജോൺ കൂടിക്കാഴ്ച നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story