Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ. സുധാകരനെ...

കെ. സുധാകരനെ പിന്തുണച്ച് കെ. സുരേന്ദ്രൻ

text_fields
bookmark_border
*പി.എസ്.സിയെ സർക്കാർ 'പെണ്ണുമ്പിള്ള സർവിസ് കമീഷനാ'ക്കി *ശോഭയെ ദേശീയ പ്രസിഡൻറ്​ വിളിച്ചുവോയെന്ന് അറിയില്ല തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ കോൺഗ്രസ് നേതാവ്​ കെ. സുധാകരനെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. ചെത്തുകാരൻ എന്നത് അത്ര മോശം തൊഴിലല്ലെന്നും ജാതീയ അധിക്ഷേപമായി ബി.ജെ.പി ഇതിനെ കാണുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പിണറായി എത്ര പേരെ അധിക്ഷേപിക്കുന്നുവെന്നും സുധാകരൻ തൊഴിലിനെ പരാമർശിച്ചത്​ ജാതീയമായി കാണാനാവില്ലെന്നും സുരേന്ദ്രൻ തൃശൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പി.എസ്.സിയെ നോക്കുകുത്തിയാക്കി നേതാക്കളുടെ ഭാര്യമാർക്കും പാർട്ടി പ്രവർത്തകർക്കും നിയമനം നൽകുകയാണ്. പബ്ലിക്​ സര്‍വിസ് കമീഷന്‍ 'പെണ്ണുമ്പിള്ള സര്‍വിസ് കമീഷ'നായി. ഇതിനെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. അനധികൃത നിയമനത്തിനെതിരെ നിയമപരമായും നീങ്ങും. ജാതിയും മതവുമില്ലെന്ന് പറയുകയും ജോലിക്കാര്യം വരു​േമ്പാൾ അത് ബാധകമല്ലെന്ന് കാണിക്കുകയും ചെയ്​ത എം.ബി. രാജേഷ്​ മര്യാദ കാട്ടണമായിരുന്നു. ഉമ്മൻ ചാണ്ടി നേതൃസ്ഥാനത്തെത്തിയപ്പോൾ അഴിമതിക്കെതിരെ ശബ്​ദിക്കാൻ യു.ഡി.എഫിന് കഴിയുന്നില്ല. പെട്രോൾ വില കുറയാൻ സംസ്ഥാന സർക്കാർ നികുതി കുറക്കണം. ശോഭ സുരേന്ദ്രനുമായി ഒരു പ്രശ്നവുമില്ലെന്നും ദേശീയ ​അധ്യക്ഷൻ ശോഭയെ വിളിച്ചിരുന്നോയെന്ന്​ അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ജേക്കബ് തോമസിന് മത്സരിക്കാന്‍ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്​. അത്​ പരിഗണിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ല പ്രസിഡൻറ്​ കെ.കെ. അനീഷ് കുമാർ എന്നിവരും പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story