Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി നഗരസഭ: കരട്...

ചാലക്കുടി നഗരസഭ: കരട് മാസ്​റ്റർ പ്ലാനി​െൻറ അപാകത പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടും

text_fields
bookmark_border
ചാലക്കുടി നഗരസഭ: കരട് മാസ്​റ്റർ പ്ലാനി​ൻെറ അപാകത പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടും ചാലക്കുടി: ചാലക്കുടി നഗരത്തി​ൻെറ കരട് മാസ്​റ്റർ പ്ലാനി​ൻെറ അപാകത പരിഹരിക്കാൻ കൂടുതൽ സമയം സർക്കാറിനോട് ആവശ്യപ്പെടാൻ നഗരസഭ യോഗത്തിൽ തീരുമാനം. അതുവരെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വിവിധ പെർമിറ്റുകൾ അനുവദിക്കാൻ സർക്കാറി​ൻെറ അനുമതി തേടാനും വെള്ളിയാഴ്ചയിലെ യോഗത്തിൽ തീരുമാനമെടുത്തു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങൾ യോജിപ്പ് രേഖപ്പെടുത്തി. കരട് മാസ്​റ്റർ പ്ലാനിലെ തെറ്റുകൾ തിരുത്താൻ കൗൺസിൽ അംഗങ്ങളും അതിന് ആനുപാതികമായി വിദഗ്ധരെയും ചേർത്ത് ഒരു സബ് കമ്മിറ്റി രൂപവത്കരിക്കും. കഴിഞ്ഞ കൗൺസിലി​ൻെറ അവസാന ഘട്ടത്തിലാണ് കരട് മാസ്​റ്റർ പ്ലാൻ സർക്കാറിലേക്ക് അയച്ചു കൊടുത്തത്‌. കരടിനെ പറ്റി ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കാൻ 23 വരെ സമയം നൽകിയിരുന്നു. തൊട്ടുപിന്നാലെ പഞ്ചായത്ത് ഇലക്ഷൻ വന്നതിനാൽ ജനങ്ങൾക്ക് വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. യോഗത്തിൽ നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ഷിബു വാലപ്പൻ, ബിജി സദാനന്ദൻ, വി.ജെ. ജോജി, കെ.വി. പോൾ, ബിജു എസ്. ചിറയത്ത്, എബി ജോർജ്, കെ.എസ്. സുനോജ്, വൽസൻ ചമ്പക്കര തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story