Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇടിമിന്നലിൽ വ്യാപക...

ഇടിമിന്നലിൽ വ്യാപക നാശം

text_fields
bookmark_border
തൃപ്രയാർ: വ്യാഴാഴ്ച രാത്രിയിലുണ്ടായ ഇടിമിന്നലിൽ വലപ്പാട് കോതകുളം പടിഞ്ഞാറ്, ഏഴാം വാർഡ്​ ഉൾപ്പെടുന്ന എസ്.എൻ റോഡ്‌ പരിസരത്ത്​ താമസിക്കുന്ന കിഴക്കൂട്ടയിൽ സന്തോഷ്കുമാറി​ൻെറ വീടി​ൻെറ ടെറസി​ൻെറ കോൺക്രീറ്റ് പൊട്ടി. മെയിൻ സ്വിച്ച്, മീറ്റർ ബോർഡ് ഫ്യൂസ് എന്നിവ തകർന്ന നിലയിലാണ്, മുകളിൽ തുണി അലക്കിയിട്ടിരുന്നത് കത്തിയനിലയിലും കാണപ്പെട്ടു. ഫാൻ, ടി.വി, മറ്റു ഗൃഹോപകരണങ്ങളും നശിച്ചവയിൽ ഉൾപ്പെടുന്നു. തൊട്ടടുത്ത കൂട്ടാല സുരേഷി​ൻെറ ഒരു വയസ്സുള്ള പോത്ത് കുട്ടിയും ചത്തു. വെറ്ററിനറി ഡോക്ടർ സിൽവ​ൻെറ നേതൃത്വത്തിൽ പോസ്​റ്റ്​ മോർട്ടം ചെയ്ത് സംസ്കരിച്ചു. ഇവരുടെ ഗൃഹോപകരണങ്ങളും നശിച്ചവയിൽ ഉൾപ്പെടുന്നു. ദിവാകരമേനോൻ വൈറ്റിലാത്ത്, കാഞ്ഞോളി ഭാരതിയമ്മ, കാഞ്ഞോളി ഗംഗാധരൻ, കിഴക്കൂട്ടയിൽ അജിത എന്നിവരുടെയും ഫാൻ മുതലായവ നശിച്ചവയിൽ ഉൾപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story