Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൺവെൻഷൻ നടത്തി

കൺവെൻഷൻ നടത്തി

text_fields
bookmark_border
കൊടുങ്ങല്ലൂർ: എസ്.ഡി.പി.ഐ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കൺവെൻഷൻ പുത്തൻചിറ വ്യാപാരഭവൻ ഹാളിൽ നടന്നു. മണ്ഡലം പ്രസിഡൻറ്​ അബ്​ദുൽ മജീദ് പുത്തൻചിറ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ്​ മുഹമ്മദ്‌ റിയാസ് മാള, എം.കെ. ഷെമീർ, അനീസ് പൊന്നാത്ത് എന്നിവർ സംസാരിച്ചു. മജീദ് കൊച്ചുകടവ് നന്ദി പറഞ്ഞു. വയലാർ തീരദേശ റോഡി​ൻെറ ഉദ്ഘാടനം കൊടുങ്ങല്ലൂർ: നഗരസഭയിലെ വയലാർ തീരദേശ റോഡി​ൻെറ ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ. നിർവഹിച്ചു. ഹാർബർ എൻജിനിയറിങ് വകുപ്പി​ൻെറ സഹായത്തോടെ 20 ലക്ഷം രൂപ ചെലവിൽ 150 മീറ്റർ നീളത്തിലാണ് റോഡ് നിർമിച്ചത്. ഈ റോഡ് കോതപറമ്പിലേക്ക് ബന്ധിപ്പിച്ചാൽ നഗരത്തിൽ പ്രവേശിക്കാതെ വാഹനങ്ങൾക്ക് പറവൂർ റോഡിലേക്ക്​ കയറുവാൻ കഴിയും. ഇതിനായി 43 ലക്ഷം രൂപ കൂടി വകയിരുത്തി. നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, വാർഡ് കൗൺസിലർ ടി.കെ. ഗീത, ടി.പി. പ്രഭേഷ്, ശോഭ ജോഷി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story