Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:30 AM IST Updated On
date_range 9 Jan 2021 5:30 AM ISTചേർപ്പിൽ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് പൂർത്തീകരിക്കാനായില്ല
text_fieldsbookmark_border
ചേർപ്പ്: കോൺഗ്രസ് അംഗങ്ങൾ മാത്രമുള്ള ചേർപ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥിരം സമിതി തെരഞ്ഞെടുപ്പ് പലരും നോമിനേഷൻ സമർപ്പിക്കാത്തതുമൂലം പൂർത്തീകരിക്കാനായില്ല. സമിതികളിലേക്കുള്ള വനിതാ സംവരണ സീറ്റുകളിലേക്കുള്ള നോമിനേഷൻ സമർപ്പണം മാത്രമെ നടന്നുള്ളൂ. വിദ്യാഭ്യാസ സമിതിയിലേക്ക് സിനി പ്രദീപ്, വികസന സമിതിയിലേക്ക് വിദ്യ രമേഷ്, ക്ഷേമകാര്യ സമിതിയിലേക്ക് ശ്രുതി ശ്രീശങ്കർ എന്നിവർ മാത്രമാണ് നോമിനേഷൻ സമർപ്പിച്ചത്. മറ്റാരും നോമിനേഷൻ സമർപ്പിക്കാത്തതിനാൽ ഇവരെ അതാത് സമിതികളിലേക്ക് തെരഞ്ഞെടുത്തു. ധനകാര്യ സമിതിയിലേക്ക് ആരും നോമിനേഷൻ സമർപ്പിച്ചിട്ടില്ലെന്ന് സെക്രട്ടറി അറിയിച്ചു. 12ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story