Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:29 AM IST Updated On
date_range 9 Jan 2021 5:29 AM ISTവ്യാജ സാനിറ്റൈസർ നിർമാണകേന്ദ്രം കണ്ടെത്തി
text_fieldsbookmark_border
ഇരിങ്ങാലക്കുട: ആൾത്താമസമില്ലാത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി. എക്സൈസ് ഇൻസ്പെക്ടർ എം.ആര്‍. മനോജിന് കിട്ടിയ രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ചാലക്കുടി താലൂക്ക് മുപ്ലിയം വില്ലേജിൽ പിടിക്കപറമ്പ് വൈക്കലപറമ്പിൽ രാജൻെറ ഉടമസ്ഥതയിലുള്ള വീട്ടിലാണ് വ്യാജ സാനിറ്റൈസർ കേന്ദ്രം കണ്ടെത്തിയത്. 85 ലിറ്റർ സാനിറ്റൈസറും 12 ലിറ്റർ സ്പിരിറ്റും നിർമാണ സാമഗ്രികളും പിടിച്ചെടുത്തു. സാനിറ്റൈസർ കൈയിലെടുത്ത് പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ചൊറിച്ചിൽ അനുഭവപെട്ടു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉളവാക്കാൻപോന്ന വ്യാജ സാനിറ്റൈസർ പരിശോധനക്കായി കാക്കനാട് കെമിക്കൽ ലാബിലേക്ക് അയച്ചു. photo...TM iringalakkuda excise kandethiya vyaja ഇരിങ്ങാലക്കുട എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story