Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:29 AM IST Updated On
date_range 9 Jan 2021 5:29 AM ISTകലാകാരന്മാർക്ക് കോവിഡ് സമാശ്വാസം രണ്ടാം ഘട്ടം
text_fieldsbookmark_border
തൃശൂർ: കോവിഡ് മൂലം ഉപജീവന മാർഗം നഷ്ടപ്പെട്ട കലാകാരന്മാർക്കും കലാപ്രകടനത്തിന് പശ്ചാത്തലം ഒരുക്കുന്നവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 1000 രൂപ ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് സാംസ്കാരിക വകുപ്പിൻെറ വെബ്‌സൈറ്റ് (http://www.keralaculture.org/covid_relief_scheme) മുഖേന അപേക്ഷിക്കാം. അഞ്ച് വർഷമായി കലാമേഖലയിൽ സജീവമായും തുടർച്ചയായും പ്രവർത്തിക്കുന്നവർക്കാണ് ആനുകൂല്യം. ആദ്യഘട്ടത്തിൽ സാങ്കേതിക കാരണങ്ങളാൽ അപേക്ഷ നിരസിക്കപ്പെട്ടവർക്കും അവസരമുണ്ട്. നേരത്തേ കോവിഡ് ധനസഹായം ലഭിച്ചവർ അപേക്ഷിക്കരുത്. പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്തവർ, സർക്കാർ-പൊതുമേഖല സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ തുടങ്ങിയവയിൽനിന്നു പ്രതിമാസ പ്രതിഫലമോ ധനസഹായമോ ശമ്പളമോ പെൻഷനോ കൈപ്പറ്റാത്തവർ, കലാകാര ക്ഷേമനിധിയിൽ അംഗത്വം ഇല്ലാത്തവർ എന്നിവർക്കാണ് സഹായം ലഭിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20. ഓൺലൈനായി സമർപ്പിക്കാൻ താഴെ പറയുന്ന രേഖകള്‍ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം: കലാരംഗത്ത് കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്നുണ്ടെന്നും കലാപ്രവർത്തനം ഉപജീവന മാർഗമാണെന്നും തെളിയിക്കുന്ന സാക്ഷ്യപത്രം (തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രതിനിധി/സെക്രട്ടറി/ഗസറ്റഡ് ഓഫിസർ/എം.പി/എം.എൽ.എ സാക്ഷ്യപ്പെടുത്തിയത്), ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് (അപേക്ഷകൻെറ പേരിലുള്ള അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ബ്രാഞ്ച് വ്യക്തമായിരിക്കണം, അക്കൗണ്ട് ആക്ടീവ് ആയിരിക്കണം). സംശയങ്ങൾക്ക് കേരള സംഗീത നാടക അക്കാദമിയുമായി 9447092134, 0487 2332134 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story