Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാവോവാദി​ ഒളിവിൽ...

മാവോവാദി​ ഒളിവിൽ കഴിയുന്നതായി സന്ദേശം: ഗുരുവായൂരിൽ വ്യാപക പരിശോധന

text_fields
bookmark_border
ഗുരുവായൂര്‍: തമിഴ്നാട് ക്യൂ ബ്രാഞ്ച് അന്വേഷിക്കുന്ന മാവോവാദി​ വനിത ഒളിവിൽ താമസിക്കുന്നുവെന്ന സന്ദേശത്തെ തുടർന്ന് ഗുരുവായൂരിൽ വ്യാപക പരിശോധന. സുജാത എന്ന മാവോവാദി​ ഗുരുവായൂരിൽ ഒളിവിൽ താമസിക്കുന്നുണ്ടെന്ന് തിരുവനന്തപുരത്താണ് സന്ദേശം ലഭിച്ചത്. വിവരം ടെമ്പിൾ പൊലീസിന് കൈമാറിയതിനെ തുടർന്ന് നഗരം അരിച്ചുപെറുക്കി പരിശോധന നടത്തി. ലോഡ്ജുകളിലും മറ്റ് വാടക താമസ സ്ഥലങ്ങളിലും പരിശോധനയുണ്ടായി. എന്നാൽ സംശയകരമായ രീതിയിൽ ആരെയും കണ്ടെത്തിയില്ല. തമിഴ്നാട് ക്യൂ ബ്രാഞ്ചുമായി ബന്ധപ്പെട്ടപ്പോൾ ഈ പേരിൽ തങ്ങൾ അന്വേഷിക്കുന്ന മാവോവാദികളാരും ഇല്ലെന്നാണ് വിവരം ലഭിച്ചത്. അതേസമയം, മാവോവാദികൾക്കെതിരെയുള്ള പതിവ് ജാഗ്രത മാത്രമാണെന്നും പ്രത്യേക ഭീഷണിയില്ലെന്നുമാണ് പൊലീസ് പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story