Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോവിഡ്​:...

കോവിഡ്​: ബ്രിട്ടനിൽനിന്ന്​ എത്തി മുങ്ങിയ എട്ടുപേരെ പൊക്കി

text_fields
bookmark_border
തൃശൂർ: അതിതീവ്ര കോവിഡ്​ ​ൈവറസ്​ ബാധയുള്ള ബ്രിട്ടനിൽനിന്ന്​ എത്തി മുങ്ങിനടന്ന എട്ടുപേരെ അധികൃതർ പൊക്കി. കൂർക്കഞ്ചേരി സ്വദേശികളാണ്​ രണ്ടുദിവസം മുമ്പ്​ ജില്ലയിൽ എത്തിയത്​. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന്​ ജില്ല ആരോഗ്യ വിഭാഗത്തിന്​​ ഇവരെക്കുറിച്ച്​ വ്യക്തമായ വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇവർ നൽകിയ മൊബൈൽ ഫോൺ നമ്പറിൽ ബന്ധപ്പെ​െട്ടങ്കിലും ലഭിച്ചിരുന്നില്ല. ​രണ്ടുദിവസം കഴിഞ്ഞിട്ടും ഇവർ റിപ്പോർട്ട്​ ചെയ്യാതെ വന്നപ്പോൾ പൊലീസി​ൻെറ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. പൊലീസ്​ കമീഷണർക്കും ജില്ല പൊലീസ്​ മേധാവിക്കും ആരോഗ്യ വകുപ്പ്​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരുടെ വീടുകളിൽനിന്നാണ്​ പിടികൂടിയത്​. സാമ്പിൾ പരിശോധനക്ക്​ എടുത്ത്​ ഇവരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. അതേസമയം, ഇവരെ പിടികൂടിയതായി ആരോഗ്യ വകുപ്പ്​ സ്ഥിരീകരിച്ചിട്ടില്ല. രണ്ടാഴ്​ചക്കുള്ളിൽ 286 പേരാണ്​ ബ്രിട്ടനിൽനിന്ന്​ ജില്ലയിൽ എത്തിയത്​. ഇവരിൽ മുഴുവൻ പേരുടെയും സാമ്പിൾ പരിശോധിച്ചതിൽ രണ്ടുപേർക്ക്​ സാധാരണ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story