Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ രജിസ്ട്രേഷൻ അപേക്ഷ തൃശൂർ: ഫെബ്രുവരി 15ന്​ തുടങ്ങുന്ന മൂന്നാം വർഷ ഫാംഡി റെഗുലർ/സപ്ലിമൻെററി (2010, 2016 സ്​കീമുകൾ), ഫെബ്രുവരി 16ന്​ തുടങ്ങുന്ന ഒന്നാം വർഷ ഫാംഡി റെഗുലർ/സപ്ലിമൻെററി (2010, 2016 സ്​കീമുകൾ) പരീക്ഷകൾക്ക്​ ജനുവരി 13 മുതൽ 27 വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. പിഴയോടെ ജനുവരി 30 വരെയും സൂപ്പർ ഫൈനോടെ ഫെബ്രുവരി രണ്ടുവരെയുമാണ്​ സമയം. ഫെബ്രുവരി എട്ടിന്​ തുടങ്ങുന്ന രണ്ടാം സെമസ്​റ്റർ എംഫാം റെഗുലർ/സപ്ലിമൻെററി (2019, 2017 സ്​കീമുകൾ) പരീക്ഷക്ക് ജനുവരി 11 മുതൽ 21 വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. പിഴയോടെ ജനുവരി 25 വരെയും സൂപ്പർ ഫൈനോടെ 27 വരെയും രജിസ്ട്രേഷൻ നടത്താം. പരീക്ഷ ടൈംടേബിൾ ജനുവരി 18 മുതൽ 25 വരെ നടക്കുന്ന ഫസ്​റ്റ്​ സെമസ്​റ്റർ എംഫാം റെഗുലർ/സപ്ലിമൻെററി (2019, 2017 സ്​കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ ഫലം മാർച്ചിൽ നടത്തിയ അവസാന വർഷ ബി.എസ്​സി മെഡിക്കൽ മൈക്രോബയോളജി സപ്ലിമൻെററി (2014, 2016 സ്​കീം), അവസാന വർഷ ബി.എസ്​സി മെഡിക്കൽ ബയോ കെമിസ്ട്രി സപ്ലിമൻെററി (2014, 2016 സ്​കീം), നവംബറിൽ നടത്തിയ മൂന്നാം വർഷ ബി.എസ്​സി മെഡിക്കൽ മൈക്രോബയോളജി സപ്ലിമൻെററി (2016, 2014 സ്​കീം), മൂന്നാം വർഷ ബി.എസ്​സി മെഡിക്കൽ ബയോ കെമിസ്ട്രി സപ്ലിമൻെററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റി​ൻെറയും പകർപ്പുകൾ എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജനുവരി 15നകം അപേക്ഷിക്കണം. നവംബറിൽ നടത്തിയ അവസാന വർഷ ബി.എസ്​സി എം.ആർ.ടി റെഗുലർ/സപ്ലിമൻെററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story