Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടാങ്കർ ലോറിയും ബൈക്കും...

ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു

text_fields
bookmark_border
ചൊവ്വാഴ്ച രാത്രി 10.45ഓടെ പുതിയകാവ് വളവിലായിരുന്നു അപകടം മതിലകം: ദേശീയപാത 66ലെ മതിലകം പുതിയകാവിൽ ടാങ്കർ ലോറിയും ബുള്ളറ്റ്​ ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പെരിഞ്ഞനം കൊറ്റംകുളം കൊണ്ടറപ്പശ്ശേരി വിശ്വംഭര​ൻെറ മകൻ വിജീഷാണ്​ (28) മരിച്ചത്. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ കാരയിൽ വിനോദി​ൻെറ മകൻ വിവേക് (23), പനപറമ്പിൽ വിജയ​ൻെറ മകൻ ബിജീഷ് (37) എന്നിവർക്കാണ് പരിക്ക്. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി 10.45ഓടെ പുതിയകാവ് വളവിലായിരുന്നു അപകടം. ടാങ്കർ തെക്കുഭാഗത്തുനിന്ന്​ വരുകയായിരുന്നു. ഇടിയിൽ തെറിച്ചുവീണ മൂന്നുപേരും റോഡിലും സമീപത്തുമായി കിടക്കുകയായിരുന്നു. വിജീഷി​ൻെറ മൃതദേഹം മോഡേൺ ആശുപത്രിയിൽ. വിവിധ ആംബുലൻസ് സർവിസുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story