Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:34 AM IST Updated On
date_range 6 Jan 2021 5:34 AM ISTസമരത്തിന് കർഷകർ ഡൽഹിയിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: ഒരുമാസത്തിലേറെയായി ന്യൂഡൽഹി അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന് അഭിവാദ്യം അർപ്പിക്കാനും ശക്തിപകരാനും സംസ്ഥാനത്ത് നിന്നുള്ള കർഷകരും. സംസ്ഥാനത്ത് നിന്നുള്ള ആയിരം കർഷക വളൻറിയർമാർ ഡൽഹി അതിർത്തിയിലെ ഷാജഹാൻപൂരിൽ സമരത്തിൽ അണിചേരുമെന്ന് കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 500 പേരടങ്ങുന്ന ആദ്യസംഘം 11ന് കണ്ണൂരിൽനിന്ന് ബസിൽ യാത്ര തിരിക്കും. വിവിധ ജില്ലകളിൽനിന്നുള്ള വളൻറിയർമാർ ഉണ്ടാകും. സി.പി.എം പി.ബി അംഗവും അഖിലേന്ത്യ കിസാൻ സഭ വൈസ് പ്രസിഡൻറുമായ എസ്. രാമചന്ദ്രൻപിള്ള രാവിലെ ഒമ്പതിന് റാലി ഫ്ലാഗ്ഓഫ് ചെയ്യും. 500 പേർ ഉൾക്കൊള്ളുന്ന രണ്ടാംസംഘം 21ന് യാത്ര തിരിക്കും. സംസ്ഥാന പ്രസിഡൻറ് കെ.കെ. രാഗേഷ് എം.പി, വൈസ് പ്രസിഡൻറ് വി.എസ്. പത്മകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story