Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോവിഡ്​: വൈദ്യശാഖകൾ...

കോവിഡ്​: വൈദ്യശാഖകൾ തമ്മിൽ ആശയഭിന്നത ഇല്ല -ഡോ. ജെ.എൽ.എൻ. ശാസ്​ത്രി

text_fields
bookmark_border
തൃശൂർ: കോവിഡ്​ പ്രതിരോധവുമായി ബന്ധപ്പെട്ട ആയുർവേദത്തി​ൻെറ പഠനഗവേഷണ ഫലങ്ങൾ മൂന്ന്​ മാസത്തിനകം പുറത്തുവരുമെന്ന്​ ദേശീയ ഔ​ഷധസസ്യ ബോർഡ്​ ചെയർമാനും കോവിഡ്​ 19 ആയുഷ്​ റിസർച്​ ആൻഡ്​ ​െഡവലപ്​മൻെറ്​ ടാസ്​ക്​ഫോഴ്​സ്​ മെംബർ സെക്രട്ടറിയുമായ ഡോ. ജെ.എൽ.എൻ. ശാസ്​ത്രി. ആധുനിക വൈദ്യശാഖകളും ആയുഷിലെ മറ്റ്​ വൈദ്യശാസ്​ത്ര ശാഖകളുമായി ആശയഭിന്നത ഉണ്ടെന്ന പ്രചാരണം വെറുതെയാണ്​. മഹാമാരിക്ക്​ പെ​െട്ടന്ന്​ പരിഹാരം കാണണമെന്ന ഉ​േദ്ദശ്യം മാത്രമാണ്​ ഞങ്ങളുടെ കോവിഡ​​് പ്രതിരോധ സംഘത്തിനുള്ളത്​. അതിനുള്ള കൂട്ടായ പരിശ്രമത്തിനായാണ്​ വിവിധ വൈദ്യശാസ്​ത്ര ശാഖകളുടെ കൂട്ടായ്​മയുടെ കീഴിൽ ഗവേഷണങ്ങൾ നടക്കുന്നത്​. ഗവേഷണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്​. മൂന്ന്​ മാസത്തിനുള്ളിൽ അവ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ വരും. അതിനുശേഷം മാത്രമേ ഔദ്യോഗികമായി പുറത്തുവിടാനാകൂവെന്ന്​ തൃശൂരിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ കേരള ഫോറസ്​റ്റ്​ റിസർച്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഡയറക്​ടർ ഡോ. ശ്യാം വിശ്വാനാഥ്​, സംസ്ഥാന ഔഷധസസ്യ ബോർഡ്​ സി.ഇ.ഒ ഡോ. ടി.കെ. ഹൃദിക്​, ഔഷധി എം.ഡി കെ.വി. ഉത്തമൻ, ആയുർവേദിക്​ മെഡിസിൻ മാനുഫാക്​ചറേഴ്​സ്​ ഓർഗനൈസേഷൻ ഓഫ്​ ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ, അഷ്​ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്​ഠൻ മൂസ്​ തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story