Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്പീക്കറുടെ...

സ്പീക്കറുടെ സെക്രട്ടറിയെ കസ്​റ്റംസ്​ ചോദ്യംചെയ്യ​ും; ഇന്ന്​ ഹാജരാകണം

text_fields
bookmark_border
തിരുവനന്തപുരം: വിദേശത്തേക്ക് അനധികൃതമായി ഡോളർ കടത്തിയെന്ന കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണ​ൻെറ അസിസ്​റ്റൻറ് സെക്രട്ടറി കെ. അയ്യപ്പനെ കസ്​റ്റംസ് ​ബുധനാഴ്​ച ചോദ്യംചെയ്യും. രാവിലെ 10ന് കൊച്ചി കസ്​റ്റംസ് ഓഫിസിൽ എത്താൻ നോട്ടീസ് നൽകി. ഡോളർ കടത്ത് കേസി​ൻെറ ഭാഗമായാണ് ചോദ്യംചെയ്യൽ. ചൊവ്വാഴ്ച ഇദ്ദേഹത്തോട്​ ഹാജരാവാൻ കസ്​റ്റംസ്​ ആവശ്യപ്പെട്ടിരുന്നുവെങ്കിലും എത്തിയിരുന്നില്ല. നോട്ടീസ്​ ലഭിക്കാത്തതുകൊണ്ടാണ്​ ഹാജരാകാതിരുന്നതത്രെ. തുടർന്നാണ്​ ബുധനാഴ്​ച ചോദ്യംചെയ്യലിന്​ കൊച്ചിയിലെത്താൻ നോട്ടീസ്​ നൽകിയത്​. ഫോണിൽ വിളിച്ച്​ ഹാജരാകണമെന്ന നിർദേശം മാത്രമാണ്​ നൽകിയതിനാലാണ്​ ചൊവ്വാഴ്​ച ഹാജരാകാതിരുന്നതെന്ന്​ അയ്യപ്പനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു. സാധാരണ ചോദ്യംചെയ്യലിന്​ ഹാജരാകാൻ ​കസ്​റ്റംസ്​ ഒൗദ്യോഗികമായി നോട്ടീസ്​ നൽകണമെന്നാണ്​ വ്യവസ്​ഥ. ഡോളർ കടത്തുമായി ബന്ധപ്പെട്ട്​ സ്​പീക്കർ ശ്രീരാമകൃഷ്​ണനെ കസ്​റ്റംസ്​ ചോദ്യംചെയ്യുമെന്ന പ്രചാരണം നിലനിൽക്കവെയാണ്​ അദ്ദേഹത്തി​ൻെറ അസി. സെക്രട്ടറിയെ ചോദ്യംചെയ്യാനുള്ള കസ്​റ്റംസ്​ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story