Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ.പി.എഫ് പെന്‍ഷന്‍:...

ഇ.പി.എഫ് പെന്‍ഷന്‍: സ​േബാഡിനേറ്റ്​ െലജി​സ്ലേഷന്‍ കമ്മിറ്റി പരിശോധിക്കുമെന്ന്​ എൻ.കെ. പ്രേമചന്ദ്രൻ

text_fields
bookmark_border
ന്യൂഡല്‍ഹി: ഇ.പി.എഫ് പെന്‍ഷന്‍ സ്കീം സംബന്ധിച്ച ചട്ടങ്ങള്‍ പാര്‍ലമൻെറി‍ൻെറ സ​േബാഡിനേറ്റ് ​െലജി​സ്ലേഷന്‍ കമ്മിറ്റി സമഗ്രമായി പരിശോധിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. കമ്മിറ്റി അംഗമായ പ്രേമചന്ദ്ര​‍ൻെറ ആവശ്യപ്രകാരമാണ് ഇ.പി.എഫ് പെന്‍ഷന്‍ സംബന്ധിച്ച വിഷയങ്ങള്‍ സമഗ്ര പരിശോധനക്ക്​ വിധേയമാക്കുന്നത്. പാര്‍ലമൻെറ്​ പാസാക്കുന്ന നിയമങ്ങള്‍ക്കനുസരിച്ചുവേണം ചട്ടങ്ങളും മെമ്മോറാണ്ടവും മാര്‍ഗനിർദേശങ്ങളും വിജ്ഞാപനം ചെയ്യേണ്ടതും നടപ്പാക്കേണ്ടതും. എന്നാല്‍, എംപ്ലോയീസ് പ്രോവിഡൻറ്​ ഫണ്ട് ഓര്‍ഗനൈസേഷന്‍ നടപ്പാക്കുന്ന പല വ്യവസ്ഥകളും ഇതിനു​ വിരുദ്ധമാണെന്ന്​ വ്യാപകമായ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയത്തിൽ കമ്മിറ്റി സമഗ്രമായ പരിശോധന നടത്തണമെന്ന് എം.പി ആവശ്യപ്പെട്ടത്. ​വ്യാഴാഴ്​ച ചേരുന്ന സമിതി യോഗം ഇ.പി.എഫ് പെന്‍ഷന്‍ വ്യവസ്ഥകളെ സംബന്ധിച്ച് സമഗ്രമായ ചര്‍ച്ച നടത്തുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story