Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:32 AM IST Updated On
date_range 6 Jan 2021 5:32 AM ISTഇബ്രാഹീംകുഞ്ഞ് വീണ്ടും ജാമ്യ ഹരജി നൽകി
text_fieldsbookmark_border
കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണ അഴിമതി കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എ ഹൈകോടതിയിൽ വീണ്ടും ജാമ്യഹരജി നൽകി. മൾട്ടിപ്പിൾ മൈലോമ എന്ന ഗുരുതര കാൻസർ രോഗ ബാധിതനായ തൻെറ ആരോഗ്യസ്ഥിതി അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റുന്ന ഘട്ടത്തിേല പുതിയ ജാമ്യ ഹരജി നൽകാവൂവെന്ന മുൻ ഉത്തരവിലെ വ്യവസ്ഥയിൽ ഇളവ് തേടി കഴിഞ്ഞ ദിവസം ഹരജി നൽകിയിരുന്നു. ഇത് പരിഗണിക്കവേ പുതിയ ജാമ്യ ഹരജി നൽകാൻ തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഹരജി ബുധനാഴ്ച ഉച്ചക്ക് ശേഷം പരിഗണിക്കും. നേരേത്ത നൽകിയ ജാമ്യ ഹരജി ഡിസംബർ 14നാണ് ഹൈകോടതി തള്ളിയത്. രോഗം മൂന്നാം ഘട്ടത്തിലാണ്. ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ സന്ദർശകർക്ക് നിയന്ത്രണങ്ങളുണ്ട്. ബന്ധുക്കൾക്ക് പോലും തന്നെ കാണാൻ ജയിൽ സൂപ്രണ്ടിൻെറ അനുമതി തേടേണ്ട അവസ്ഥയാണ്. പാലിയേറ്റിവ് പരിചരണത്തിന് ഡോക്ടർമാർ നിർദേശിച്ചാൽ നിലവിലെ സാഹചര്യത്തിൽ സാധ്യമാകില്ലെന്നും ഹരജിയിൽ പറയുന്നു. പാലം നിർമാണ കമ്പനിയായ ആർ.ഡി.എസിന് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിൽ അപാകതയില്ലെന്ന മുൻ ഹരജിയിലെ വാദവും ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story