Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരപ്പിള്ളി സിൽവർ...

അതിരപ്പിള്ളി സിൽവർ സ്​റ്റോം അമ്യൂസ്മെൻറ്​ പാർക്ക് നാളെ തുറക്കും

text_fields
bookmark_border
silver storm
cancel
തൃശൂർ: കോവിഡിനെ തുടർന്ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചുപൂട്ടലിനുശേഷം അതിരപ്പിള്ളി സിൽവർ സ്​റ്റോം വാട്ടർ തീം പാർക്ക് ശനിയാഴ്​ച തുറക്കും. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ അൺലോക്​ മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ചാണ്​ പാർക്ക് തുറക്കുകയെന്ന് സിൽവർ സ്​റ്റോം മാനേജിങ്​ ഡയറക്​ടർ എ.ഐ. ഷാലിമാർ പറഞ്ഞു.
പത്ത് വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഗർഭിണികൾക്കും പ്രവേശനമുണ്ടാവില്ല. ഫുഡ് കോർട്ടുകൾ, റസ്​റ്റാറൻറ്​, ഐസ്ക്രീം പാർലറുകൾ, ഗിഫ്റ്റ് ഷോപ്പുകൾ, ഫസ്​റ്റ്​ എയ്​സ്​, ഫീഡിങ്​ റൂം എന്നിവയും പ്രവർത്തന സജ്ജമാണ്. മുതിർന്നവർക്ക് 673 രൂപയും കുട്ടികൾക്ക് 555 രൂപയുമാണ് പ്രവേശന നിരക്ക്. www.silverstorm.in എന്ന സൈറ്റിലൂടെ ഓൺലൈൻ ബുക്കിങ്​ സൗകര്യം ഒരുക്കിയിട്ടുണ്ട്.
9447603344 നമ്പറിൽ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഇരുപത്തഞ്ചോളം അമ്യൂസ്മൻെറ്​ റൈഡുകളും ഇരുപത്തഞ്ചോളം വാട്ടർ റൈഡുകളും സഞ്ചാരികൾക്കായി തയാറായി കഴിഞ്ഞു. പാർക്ക് അണുമുക്തമാക്കി. സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയായി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാർക്ക് സന്ദർശിക്കുന്നവർക്ക് 20 ശതമാനം ഡിസ്​കൗണ്ട് ലഭിക്കും. സന്ദർശകർക്ക് മാസ്​ക്​ നിർബന്ധമാണ്. സിൽവർ സ്​റ്റോം റിസോർട്ടും സഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്. ബുക്കിങ്ങിന്​ ഫോൺ: 8304804460.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story