Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാങ്കിങ്​ നിയമ ഭേദഗതി...

ബാങ്കിങ്​ നിയമ ഭേദഗതി സഹകരണ, കാർഷിക മേഖലയെ നശിപ്പിക്കും -ബെഫി വെബിനാർ

text_fields
bookmark_border
തൃശൂർ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബാങ്കിങ് നിയമ ഭേദഗതിയും കാർഷിക ബില്ലുകളും സഹകരണ മേഖലയെ ഇല്ലാതാക്കുകയും കാർഷിക മേഖലയെ വൻകിട കോർപറേറ്റുകളുടെ വരുതിയിലാക്കുകയും ചെയ്യുമെന്ന്​ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അഖിലേന്ത്യ വെബിനാർ അഭിപ്രായപ്പെട്ടു. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും യോജിച്ച ചെറുത്തുനിൽപ്​ ആവശ്യമാണെന്നും വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂനിയ​ൻെറ 75ാം സ്ഥാപക വാർഷിക ദിനത്തി​ൻെറ ഭാഗമായി സംഘടിപ്പിച്ച വെബിനാർ ചൂണ്ടിക്കാട്ടി. ഓൾ ഇന്ത്യ നബാർഡ് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡൻറ്​ റാണ മിത്ര മുഖ്യപ്രഭാഷണം നടത്തി. ബെഫി അഖിലേന്ത്യ പ്രസിഡൻറ്​ സി.ജെ. നന്ദകുമാർ, ജനറൽ സെക്രട്ടറി ദേബാഷിഷ് ബസു ചൗധരി, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ, പ്രസിഡൻറ്​ ടി. നരേന്ദ്രൻ, വി.ബി. പത്മകുമാർ, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ്​ ജോസ് ടി. എബ്രഹാം എന്നിവർ പ​​ങ്കെടുത്തു. നവംബർ 26ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കി​ൻെറ പ്രാരംഭ പരിപാടിയായി സംസ്ഥാന കമ്മിറ്റി 10ന് സംസ്ഥാനത്തുടനീളം കുടുംബാംഗങ്ങളുടെ പ്രകടനവും വെബിനാറും സംഘടിപ്പിക്കുമെന്ന്​ ടി. നരേന്ദ്രനും എസ്​.എസ്​. അനിലും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story