Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightധനലക്ഷ്​മി ബാങ്ക്​:...

ധനലക്ഷ്​മി ബാങ്ക്​: റിസർവ്​ ബാങ്കി​െൻറ മൗനം ചർച്ചയാവുന്നു

text_fields
bookmark_border
ധനലക്ഷ്​മി ബാങ്ക്​: റിസർവ്​ ബാങ്കി​ൻെറ മൗനം ചർച്ചയാവുന്നു തൃശൂർ: ധനലക്ഷ്​മി ബാങ്കിൽ റിസർവ്​ ബാങ്ക്​ നിയമിച്ച സി.ഇ.ഒ-എം.ഡിയെ ഓഹരിയുടമകൾ ഭൂരിപക്ഷ വോട്ടിങ്ങിലൂ​ടെ പുറത്താക്കിയതോടെ സ്വകാര്യ ബാങ്കുകളിൽ റിസർവ്​ ബാങ്കി​ൻെറ സ്വാധീനം എത്രത്തോളമെന്ന ചോദ്യം ഉയരുന്നു. ബാങ്കുകൾ തന്നിഷ്​ടപ്രകാരം പ്രവർത്തിക്കുന്നതിൽ നിയന്ത്രണം ഉണ്ടാവാൻ നിയമിക്കുന്ന സ്വതന്ത്ര ഡയറക്​ടർമാരെ ഒരു ചെറുപറ്റം ഓഹരിയുടമകൾ ഒത്തൊരുമിച്ചാൽ അപ്രസക്തരാക്കാൻ കഴിയുമെങ്കിൽ റിസർവ്​ ബാങ്കി​ൻെറ പ്രസക്തി എന്തെന്ന ചോദ്യമാണ്​ ബാങ്കിങ്​ വൃത്തങ്ങളിൽ ഉയരുന്നത്​. ഇക്കഴിഞ്ഞ 30ന്​ ധനലക്ഷ്​മി ബാങ്കി​ൻെറ വാർഷിക പൊതുയോഗം പുറത്താക്കിയ സുനിൽ ഗുർബക്​സാനിയെയും 25ന്​ തമിഴ്​നാട്ടിലെ ലക്ഷ്​മി വിലാസ്​ ബാങ്കിൽനിന്ന്​ പൊതുയോഗം പുറത്താക്കിയ ഇ. സുന്ദറിനെയും സി.ഇ.ഒ-എം.ഡിമാരായി നിയമിച്ചത്​ റിസർവ്​ ബാങ്കാണ്​. ലക്ഷ്​മി വിലാസിൽ എം.ഡിക്ക്​ പുറമെ ആറ്​ ഡയറക്​ടർമാരെക്കൂടി വോട്ടിനിട്ട്​ പുറത്താക്കിയപ്പോൾ ധനലക്ഷ്​മിയിൽ എം.ഡി ഒഴികെയുള്ളവരുടെ നിയമനം പൊതുയോഗം അംഗീകരിച്ചു. രണ്ടിടത്തും ബാങ്കി​ൻെറ പൊതുതാൽപര്യത്തിന്​ വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നാണ്​ എം.ഡിമാർക്ക്​ എതിരായ ആക്ഷേപം. എന്നാൽ, മൂന്ന​ുവർഷക്കാലത്തേക്ക്​ നിയമിക്കപ്പെട്ട്​ ഒമ്പതുമാസം മാത്രം പിന്നിട്ട സുനിൽ ഗുർബക്​സാനിക്കും ഇടക്കാലത്തേക്ക്​ നിയമിതനായ സുന്ദറിനുമെതിരെ ഇന്നേവരെ ഓഹരി ഉടമകളോ ഇരുബാങ്കുകളുമായി മറ്റേതെങ്കിലും വിഭാഗമോ ഏതെങ്കിലും തരത്തിലുള്ള പരാതി ഒരുവേദിയിലും ഉന്നയിച്ചിട്ടില്ല. സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിൽ ലിസ്​റ്റ്​ ചെയ്​ത കമ്പനികളുടെ കാര്യത്തിൽ ഓഹരിയുടമകളുടെ തീരുമാനമാണ്​ നിർണായകമെങ്കിലും ഓഹരിയുടമകളിൽ ഒരുചെറു പക്ഷം ഒരുമിച്ചാൽ അട്ടിമറികൾ നടക്കുമെന്നതാണ്​ പ്രധാനപ്രശ്​നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്​. രണ്ട്​ ബാങ്കിലും ഇടക്കാല കമ്മിറ്റികൾ നിർദേശിക്കപ്പെടുകയും റിസർവ്​ ബാങ്ക്​ അതിന്​ അംഗീകാരം നൽകുകയുമാണ്​ ചെയ്​തത്​. ധനലക്ഷ്​മി ബാങ്കിൽ നാലുമാസത്തേക്കാണ്​ ഇടക്കാല സമിതിയെ നിയമിക്കുന്നതെന്ന്​ റിസർവ്​ ബാങ്ക്​ പറയുന്നു. എന്നാൽ, പുതിയ എം.ഡിയെ കണ്ടെത്തിയാൽ നിയമനത്തിന്​ മുമ്പ്​ ഡയറക്​ടർ ബോർഡി​ൻെറയോ ഓഹരി ഉടമകളുടെയോ അംഗീകാരം വാങ്ങേണ്ടിവരുമോ, അല്ലാതിരുന്നാൽ പൊതുയോഗം വിളിച്ച്​ അടുത്ത എം.ഡിയെയും പുറത്താക്കുമോ, അങ്ങനെ ​സംഭവിച്ചാൽ റിസർവ്​ ബാങ്ക്​ എന്ത്​ ചെയ്യും എന്നീ ചോദ്യങ്ങൾ ഉയരുന്നുണ്ട്​. രണ്ട്​ ബാങ്കി​ലെയും നാടകീയ സംഭവ വികാസങ്ങളിൽ റിസർവ്​ ബാങ്കി​ൻെറ മൗനം മറ്റ്​ സ്വകാര്യ ബാങ്കുകളിൽ കീഴ്​വഴക്കമായി മാറില്ലേയെന്ന ചോദ്യവും ബാങ്കിങ്​ വൃത്തങ്ങൾ ഉന്നയിക്കുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story