Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആര്‍.എല്‍.വി...

ആര്‍.എല്‍.വി രാമകൃഷ്​ണന്​ അവസര നിഷേധം: അക്കാദമിയിൽനിന്ന്​ മന്ത്രി റിപ്പോര്‍ട്ട് തേടി

text_fields
bookmark_border
'രാമകൃഷ്​ണനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാകും സ്വീകരിക്കുക' തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ 'സര്‍ഗഭൂമിക' ഓൺലൈൻ നൃത്തപരിപാടിയില്‍ ആര്‍.എല്‍.വി രാമകൃഷ്​ണന് അവസരം നിഷേധിച്ചെന്ന വാര്‍ത്ത സംബന്ധിച്ച് അക്കാദമിയിൽനിന്ന്​ വിശദീകരണം ചോദിച്ചതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്​കാരിക വകുപ്പ് ഡയറക്​ടറെ കഴിഞ്ഞ ശനിയാഴ്​ചതന്നെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടി​ൻെറ അടിസ്ഥാനത്തിൽ തുടര്‍നടപടി സ്വീകരിക്കും. കോവിഡ് മൂലം കലാ അവതരണത്തിന്​ അവസരമില്ലാതായ കലാകാരന്മാർക്ക്​ അവസരം നല്‍കാനും ചെറിയ സാമ്പത്തിക സഹായം നല്‍കാനും ലക്ഷ്യമിട്ടാണ് അക്കാദമി 'സര്‍ഗഭൂമിക' നടത്തുന്നത്. പരമാവധി പേര്‍ക്ക് സഹായം നൽകുകയെന്ന ഉദ്ദേശ്യത്തോടെ ചെറുസംഘടനകൾക്കാണ് ആദ്യഘട്ടത്തിൽ അവസരം നല്‍കിയത്. ലഘുനാടകം, നാടൻകല, ഗോത്രകല, മറ്റ്​ കേരളീയ കലകൾ എന്നിവയുടെ അവതരണമാണ് ആദ്യഘട്ടത്തിൽ ചിത്രീകരിക്കുന്നത്. ​ ശാസ്ത്രീയ നൃത്തം, സംഗീതം തുടങ്ങി മറ്റ്​ കലകളുടെ അവതരണത്തെക്കുറിച്ച് പ്രാഥമിക ചർച്ച പോലും നടന്നിട്ടില്ല. രാമകൃഷ്​ണൻ സെപ്​റ്റംബർ 28ന്​ അക്കാദമിയിലെത്തി അപേക്ഷ നൽകിയിട്ടുണ്ട്​. അത് അന്നുതന്നെ 1900ാം നമ്പറായി തപാലിൽ ചേര്‍ത്ത് ഫയലിൽ സൂക്ഷിച്ചിട്ടുണ്ട്. നൃത്തവിഭാഗത്തിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഈ വിഭാഗത്തിലേക്ക് ആരെയും തിരഞ്ഞെടുത്തിട്ടുമില്ല. നൃത്തകലയിൽ രാമകൃഷ്​ണ​ൻെറ പ്രാഗല്​ഭ്യത്തെ പൊതുസമൂഹം ഇതിനകം അംഗീകരിച്ചതാണ്. രാമകൃഷ്​ണനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാകും സർക്കാർ സ്വീകരിക്കുക. ആത്മഹത്യശ്രമം അറിഞ്ഞ്​ ബി.ഡി. ദേവസി എം.എല്‍.എ മുഖേന ആവശ്യമായ ഇടപെടൽ നടത്തിയെന്നും ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി ഡയറക്​ടറോട് നേരിട്ട്​ അന്വേഷി​െച്ചന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story