Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസനൂപി​േൻറത് രാഷ്​ട്രീയ...

സനൂപി​േൻറത് രാഷ്​ട്രീയ കൊലപാതകം -മന്ത്രി എ.സി. മൊയ്​തീന്‍

text_fields
bookmark_border
'പ്രതികൾ ആര്‍.എസ്.എസ്, ബജ്​റംഗ്​ദൾ ബന്ധമുള്ളവർ' എരുമപ്പെട്ടി (തൃശൂർ): സി.പി.എം പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപി​േൻറത് രാഷ്​ട്രീയ കൊലപാതകമാ​ണെന്ന്​​ മന്ത്രി എ.സി. മൊയ്​തീൻ. രാഷ്​ട്രീയമല്ലാതെ മറ്റ്​ കാരണങ്ങളില്ല. ആര്‍.എസ്.എസ്, ബജ്​റംഗ്​ദൾ ബന്ധമുള്ളവരാണ് പ്രതികളെന്നാണ് അറിയുന്നത്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. ഒരു പ്രകോപനവുമില്ലാത്ത പ്രദേശമാണ് ചിറ്റിലങ്ങാട്. പരിക്കേറ്റ്​ ചികിത്സയിലുള്ളവരുടെ ശരീരത്തില്‍ നിരവധി വെട്ടും കുത്തുമുണ്ട്. പ്രതികളുടെ കൈയിൽ മാരകായുധങ്ങള്‍ ഉണ്ടായിരുന്നു. കരുതിയിരുന്ന്​ ആക്രമിച്ചതാകാം. സി.പി.എമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. സി.പി.എം സ്വാധീനം ഇല്ലാതാക്കാനാണ് അക്രമികളുടെ ശ്രമം. പ്രതികളെ സംരക്ഷിക്കുന്നത് ആരാണെന്ന് ​പൊലീസ് അന്വേഷിക്കും. സംശയിക്കുന്ന ആള്‍ കേസില്‍ പ്രതിയാണ്. ഇയാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒളിവില്‍ പോകാന്‍ സഹായം നല്‍കിയവരെ ​പൊലീസ് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story