Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസനൂപി​െൻറ​...

സനൂപി​െൻറ​ ദാരുണാന്ത്യത്തിൽ നടുങ്ങി പുതുശേരി ഗ്രാമം

text_fields
bookmark_border
സനൂപി​ൻെറ​ ദാരുണാന്ത്യത്തിൽ നടുങ്ങി പുതുശേരി ഗ്രാമം കുന്നംകുളം: പ്രദേശവാസികൾ 'തക്കുടു' എന്ന്​ വിളിക്കുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തക​ൻ സനൂപി​ൻെറ ദാരുണാന്ത്യം കേട്ടുണർന്ന ഞെട്ടലിൽ നിന്ന് പുതുശേരി മോചിതരായിട്ടില്ല. സനൂപിന് ഒരു വയസ്സുള്ളപ്പോഴാണ് അമ്മ സതി രണ്ടാമത്തെ പ്രസവത്തിൽ മരിക്കുന്നത്. വൈകാതെ അച്ഛൻ പേരാരിൽ ഉണ്ണിയും പിഞ്ചുകുഞ്ഞായ സനൂപിനെ കൈവിട്ടതോടെ പിന്നീടുള്ള അദ്ദേഹത്തി​ൻെറ ജീവിതം ഈ കോളനിയിൽ താമസിക്കുന്ന വല്യമ്മ വിലാസിനിയോടൊപ്പമായിരുന്നു. ചെറുപ്രായത്തിൽ തന്നെ വിദ്യാർഥി രാഷ്​ട്രീയത്തിലൂടെ സി.പി.എം പ്രവർത്തകനായി. ചൊവ്വന്നൂർ പഞ്ചായത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തനങ്ങളിൽ പിന്നീട് സജീവമായി. ജിവിത മാർഗത്തിനായി തേപ്പുപണി ജോലിയും തിരഞ്ഞെടുത്തു. നാട്ടുകാരുടെ മാത്രമല്ല, പരിചയക്കാരുടെ എന്താവശ്യത്തിനും സനൂപ് ഒന്നാംനിരയിലുണ്ടാകുക പതിവായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story