Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTമാർ പോൾ ചിറ്റിലപ്പിള്ളി അന്തരിച്ചു
text_fieldsbookmark_border
തൃശൂർ: തൃശൂർ അതിരൂപത മുൻ വികാരി ജനറാൾ മാർ പോൾ ചിറ്റിലപ്പിള്ളി (86) അന്തരിച്ചു. മറ്റം ഇടവകയിൽ ചിറ്റിലപ്പിള്ളി ചുമ്മാർ-കുഞ്ഞായി ദമ്പതികളുടെ മകനാണ്. 1953ൽ തൃശൂർ രൂപതയിൽ ചേർന്ന് വൈദിക പഠനം ആരംഭിച്ച അേദ്ദഹം 1961 ഒക്ടോബർ 18ന് റോമിൽ െവച്ച് മാർ മാത്യു കാവുകാട്ടിവിൽനിന്ന് പട്ടമേറ്റുവാങ്ങി. തുടർന്ന് റോമിലെ ലാറ്ററൻ യൂനിവേഴ്സിറ്റിയിൽ നിന്നും കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. തൃശൂർ രൂപത വികാരി ജനറാൾ ആയിരിക്കെ 1988 ആഗസ്റ്റ് 24ന് കല്യാൺ രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. 1997 ഫെബ്രുവരി എട്ടിനു താമരശ്ശേരി രൂപതയുടെ മെത്രാനായി നിയമിതനായി. 2010 ഏപ്രിൽ എട്ടിന് രൂപത അധ്യക്ഷ പദവിയിൽ നിന്നും വിരമിച്ച് താമരശ്ശേരിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. താമരശ്ശേരി നിർമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തൃശൂർ സൻെറ് തോമസ് കോളജിൻെറ മുൻ മനേജറായിരുന്ന അദ്ദേഹം 1986ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തൃശൂർ സന്ദർശിച്ചപ്പോൾ മുഖ്യ സംഘാടകനായിരുന്നു. മാർ പോൾ ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തിൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ് എമിരിത്തൂസ് മാർ ജെക്കബ് തൂങ്കുഴി, സഹായ മെത്രാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ എന്നിവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story