Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി: മറ്റവുമായുള്ള ബന്ധം ഇഴമുറിയാതെ സൂക്ഷിച്ച വൈദിക ശ്രേഷ്ഠൻ
text_fieldsbookmark_border
ഗുരുവായൂർ: ആത്മീയ ദൗത്യങ്ങളുടെ ഉന്നതിയിലേക്കുയരുമ്പോഴും ജന്മനാടുമായുള്ള ഇഴയടുപ്പം കാത്തുസൂക്ഷിച്ച വൈദിക ശ്രേഷ്ഠനായിരുന്നു അന്തരിച്ച ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി. ഗുരുവായൂരിനടുത്തുള്ള മറ്റം സ്വദേശിയാണ്. വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയങ്കരനായിരുന്ന 'പൗലോത്' ആയിരുന്നു കുട്ടിക്കാലത്തെ പോൾ ചിറ്റിലപ്പിള്ളിയെന്ന് സഹോദരനായ റിട്ട. പ്രധാനാധ്യാപകൻ ആൻറണി പറഞ്ഞു. സ്കൂൾ രേഖകളിൽ പൗലോസെന്നായിരുന്നു പേര്. മറ്റം സൻെറ് ഫ്രാൻസിസ് സ്കൂളിലായിരുന്നു ഹൈസ്കൂൾ പഠനം. അവിടത്തെ സഹപാഠികളുമായുള്ള ബന്ധം മരണം വരെ നിലനിർത്തി. ഒപ്പം പഠിച്ച ജോസ് കാക്കശേരിയെ മരണത്തിന് രണ്ട് ദിവസം മുമ്പ് വരെ വിളിച്ചിരുന്നു. മറ്റത്ത് വരുന്ന സമയത്തൊക്കെ സഹപാഠികളായ നാരായണൻ, വാസു തുടങ്ങിയവരൊക്കെയുമായി സൗഹൃദം പങ്കുവെക്കുകയും വീടുകളിൽ പോവുകയും ചെയ്തിരുന്നതായി സഹോദരൻ ആൻറണി പറഞ്ഞു. കഴിഞ്ഞ ജനുവരിയിലും മറ്റത്തെ വീട്ടിലെത്തിയിരുന്നു. സഹോദരൻ ജോർജ് ചിറ്റിലപ്പിള്ളിയും വൈദികനായിരുന്നു. സിസ്റ്റർ ബർണഡീത്ത, സിസ്റ്റർ ഇൽഡഫോൺസ് എന്നീ സഹോദരിമാർ കന്യാസ്ത്രീകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story