Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅക്ഷയ കേന്ദ്രങ്ങളെ...

അക്ഷയ കേന്ദ്രങ്ങളെ തകർക്കാൻ ഐ.ടി വകുപ്പ്​ ഉദ്യോഗസ്​ഥരുടെ ശ്രമമെന്ന് സി.ഐ.ടി.യു

text_fields
bookmark_border
11ന് സംരംഭകരുടെ പ്രതിഷേധം തൃശൂർ: മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഐ.ടി വകുപ്പിന്​ കീഴിലെ ഐ.ടി മിഷൻ, അക്ഷയകേന്ദ്രങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി അസോസിയേഷൻ ഓഫ് ഐ.ടി എം​േപ്ലായീസ് (സി.ഐ.ടി.യു) രംഗത്ത്​. അക്ഷയകേന്ദ്രങ്ങളിലൂടെ ഉപജീവനം കഴിയുന്ന പതിനയ്യായിരത്തോളം കുടുംബങ്ങളെ വഴിയാധാരമാക്കുന്ന നടപടികളാണ് വകുപ്പ് ഉത്തരവുകളിലൂടെ നടപ്പിലാക്കുന്നതെന്ന്​ സംഘടന ആരോപിച്ചു. അക്ഷയകേന്ദ്രങ്ങൾക്ക്​ നേരത്തെ എവിടെയാണോ അനുമതി നൽകിയിരുന്നത് അവിടേക്ക് തന്നെ മാറ്റണമെന്നതും, സഹകരണ സംഘങ്ങൾ മുഖേന അക്ഷയ കേന്ദ്രങ്ങൾക്ക് അനുമതി നൽകിയതും ഇതിന​ുദാഹരണമായി അവർ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രിയുമായി പലതവണ നടത്തിയ ചർച്ചകളിൽ ധാരണയാവുകയും ഉടൻ ഉത്തരവിറക്കാൻ നിർദേശിക്കുകയും ചെയ്​തിട്ടും ഉദ്യോഗസ്ഥർ അനുകൂല സമീപനം സ്വീകരിക്കുന്നില്ല. സർക്കാർ നടപടിക്കെതിരെ 11ന് കോഴിക്കോട് ജില്ല ആസ്ഥാനത്തേക്ക് സംരംഭകർ പ്രതിഷേധം നടത്തും. 2019ൽ ഐ.ടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും ഐ.ടി മിഷൻ ഡയറക്ടറുമായി അക്ഷയ സംരംഭക പ്രതിനിധികൾ നടത്തിയ ചർച്ചയിൽ വിവിധ സർക്കാർ ഉത്തരവുകൾ ധാരണയായെങ്കിലും നടപടിയില്ല. ലൈഫ് മിഷൻ സർട്ടിഫിക്കറ്റുകൾ തയാറാക്കാൻ 40 രൂപയാണ് അക്ഷയകേന്ദ്രങ്ങൾ സർവിസിനത്തിൽ ഈടാക്കുന്നത്. മറ്റ് കേന്ദ്രങ്ങളിലാകട്ടെ ഇത് 200 മുതൽ 250 വരെയാണ്. ഏകീകൃത നിരക്കിന് നിർദേശിച്ചെങ്കിലും നടപ്പായില്ല. ആധാർ സേവനങ്ങളിലടക്കമുള്ളവയിൽ കഴിഞ്ഞ ജനുവരിക്ക് ശേഷം കുടിശ്ശിക വിതരണം ചെയ്തിട്ടില്ല. ലൈഫ് മിഷനിലും തുക പൂർണമായി അനുവദിച്ചിട്ടില്ല. അക്ഷയ കേന്ദ്രങ്ങൾക്ക് ആദ്യ അടിയായത് ജനസേവന കേന്ദ്രങ്ങളാണ്​. ഇവർക്ക് ആധാറടക്കമുള്ള സർട്ടിഫിക്കറ്റുകളൊന്നും നൽകാൻ അനുമതിയില്ലെന്നിരിക്കെ ഇവ നൽകുന്നുണ്ട്. കേന്ദ്രസർക്കാർ അനുമതി നൽകുന്ന സി.എസ്.സികൾ (കോമൺ സർവിസ് സൻെററുകൾ) ആണ് മറ്റൊരു തിരിച്ചടിയെന്നും സംഘടന ചൂണ്ടിക്കാട്ടി. 'സ്വകാര്യ സംരംഭകർക്ക് വേണ്ടിയുള്ള നീക്കം' തൃശൂർ: ഐ.ടി വകുപ്പിലെയും ഐ.ടി മിഷനിലെയും ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ ഗൂഢനീക്കമാണ് അക്ഷയ കേന്ദ്രങ്ങൾക്കെതിരെ നടക്കുന്നതെന്ന് അസോസിയേഷൻ ഓഫ് ഐ.ടി എം​േപ്ലായീസ് (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി എ.ഡി. ജയൻ. കുടിശ്ശികയുൾപ്പെടെ അനുവദിക്കാൻ സർക്കാർ ഇടപെടലുണ്ടായിരുന്നു. ഉദ്യോഗസ്ഥർ അകാരണമായി വൈകിപ്പിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങളെ തകർത്ത് സ്വകാര്യ സംരംഭകർക്ക് വേണ്ടിയാണ് ശ്രമം നടത്തുന്നത്. 11ന് നടക്കുന്നത് സൂചനസമരമാണ്. മാറ്റമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ജയൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story