Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏനാന്തി പാലം ഉയരം...

ഏനാന്തി പാലം ഉയരം കൂട്ടാൻ തീരുമാനം: പുതുക്കിയ എസ്​റ്റിമേറ്റ് സമർപ്പിച്ചു

text_fields
bookmark_border
കൂടുതൽ തുക അനുവദിക്കാൻ സർക്കാറിന് എം.എൽ.എയുടെ കത്ത് നിലമ്പൂർ: കരിമ്പുഴക്ക് കുറുകെ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ഏനാന്തിക്കടവിലെ പാലം കൂടുതൽ ഉയരത്തിൽ നിർമിക്കാൻ തീരുമാനം. ആഗസ്​റ്റിലെ പ്രളയത്തിൽ നിലവിൽ നിർമാണം നടന്നുകൊണ്ടിരുന്ന പാലത്തിന് മുകളിലൂടെ മലവെള്ളപ്പാച്ചിലുണ്ടായ സാഹചര‍്യത്തിലാണ് പാലം കൂടുതൽ ഉയരത്തിൽ നിർമിക്കാൻ തീരുമാനമുണ്ടായത്. പ്രളയത്തിന് ശേഷം പാലംപണി തൽക്കാലത്തേക്ക് നിർത്തിവെച്ചിരുന്നു. പൊതുമരാമത്തി‍ൻെറ നിർദേശപ്രകാരം പുതുക്കിയ ഡിസൈൻ പ്രകാരമുള്ള എസ്​റ്റിമേറ്റ് പി.വി. അൻവർ എം.എൽ.എ വഴി സർക്കാറിന് സമർപ്പിച്ചു. 4.90 കോടി രൂപ അധികം അനുവദിക്കണമെന്നാണ് ആവശ‍്യം. 10.90 കോടിരൂപയാണ് നിർമാണത്തിന് നിലവിൽ അനുവദിച്ചത്. നിലമ്പൂർ നഗരസഭയേയും ചുങ്കത്തറ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം മലയോര കർഷകകുടുംബങ്ങൾക്ക് ഏറെ പ്രയോജനമാണ്. കരുളായിയിൽനിന്ന്​ ചുങ്കത്തറയിലേക്കും ഇതുവഴി യാത്രാസൗകര‍്യമാവും. കെ.എൻ.ജി റോഡിൽ ഗതാഗത തടസ്സമുണ്ടായാൽ ബദൽ റോഡായി ഉപയോഗിക്കാനുമാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story