Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉദരംപൊയിലിൽ...

ഉദരംപൊയിലിൽ രണ്ടിടങ്ങളിൽ ജലനിധി പൈപ്പ് പൊട്ടി

text_fields
bookmark_border
കാളികാവ്: . ഉദരംപൊയിൽ അങ്ങാടിയിലും അമ്പലക്കടവ് പാലത്തിനടുത്തുമാണ് പൈപ്പ് പൊട്ടിയത്. ധാരാളം ശുദ്ധജലം പാഴായി. ഉദരംപൊയിൽ അങ്ങാടിയിൽ പൈപ്പ് പൊട്ടി വൻതോതിൽ വെള്ളം പാഴായി. ശനിയാഴ്ച വൈകീട്ടാണ്​ പൈപ്പ് പൊട്ടിയത്. വെള്ളം പത്തടിയിലേറെ കുതിച്ചുയർന്നു. നാണ്യാർകാവ് ഭാഗത്തേക്കുള്ള ജലവിതരണ പൈപ്പാണ് പൊട്ടിയത്. നാണ്യാർകാവ് റോഡിലൂടെ വെള്ളം ധാരാളമായി ഒഴുകി. പൈപ്പ് പൊട്ടിയത് റോഡി​ൻെറ തകർച്ചക്കും കാരണമായി. അമ്പലക്കടവ് പാലത്തിന്‌ സമീപത്തും വൻതോതിൽ പൈപ്പ് പൊട്ടി. അമ്മായിപ്പടിയിൽ ജലവിതരണ പൈപ്പി​ൻെറ മെയിൻ ലൈനിലാണ് പൊട്ടൽ ഉണ്ടായത്. ചോക്കാട് പഞ്ചായത്തിൽ ജലനിധി പദ്ധതിയുടെ ജലവിതരണം ഇപ്പോഴും പൂർത്തിയായിട്ടില്ല. മിക്ക പ്രദേശങ്ങളിലും മഴക്കാലത്തുപോലും വെള്ളം എത്തിക്കാനായിട്ടില്ല. വെള്ളം എത്തിക്കുന്നതിനുള്ള അവസാന ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ജലവിതരണം നടത്തിയാൽ പൈപ്പ് പൊട്ടുന്നത് പതിവാണ്. പടം.. mn udarampoyil pipe potiya nilayil ഉദരംപൊയിലിൽ രണ്ടിടത്തായി ജലനിധി പൈപ്പ് പൊട്ടിയ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story