Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTസഹായഹസ്തം കൈമാറി
text_fieldsbookmark_border
കാളികാവ്: വൃക്കരോഗിയായ അരിമണൽ സ്വദേശി മുഹമ്മദ് അനീസിന് ഉദരംപൊയിൽ നിഴൽ കാരുണ്യസ്പർശം ക്ലബിൻെറ സാമ്പത്തിക സഹായം കൈമാറി. ക്ലബ് സെക്രട്ടറി അഫ്ലഹ് പറമ്പാടൻ, എ.പി. ഫാരിസ്, വി. സഫീർ, കെ. ഷാമിൽ, കെ. ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി. അധ്യാപകരെ ആദരിച്ചു പൂക്കോട്ടുംപാടം: മൂന്ന് പതിറ്റാണ്ടിലേറെയായി കവളമുക്കട്ട അംഗൻവാടി അധ്യാപികയായ പി.കെ. ശൈലജ ടീച്ചറെ നമ്മുടെ നാട് വാട്സ് ആപ് കൂട്ടായ്മ ആദരിച്ചു. അമരമ്പലം സഹകരണ ബാങ്ക് ഡയറക്ടർ അസീസ് കെ. ബാബു പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ പ്രധാനാധ്യാപിക വി.ഡി. മല്ലിക ടീച്ചർ, പി.ടി.എ പ്രസിഡൻറ് സിജു, ഹസൈൻ ചെറുകാട്, സി. റിയാസ്, ശ്രീജിത്ത്, കെ.ടി. ഇർഷാദ് അബ്ദുൽ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു. കരുളായി: എം.എസ്.എഫ് യൂനിറ്റ് തലങ്ങളിൽ അധ്യാപകരെ ആദരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ബിഷർ ഉദ്ഘാടനം ചെയ്തു. പിലാക്കോട്ടുപാടം എം. അസീസ് മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. എം.എസ്.എഫ് മണ്ഡലം ട്രഷറർ ഇർഷാദ് കക്കോടൻ, ബാദുഷ, ഫവാസ്, റിഷാൽ തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ mn amganvadi techer adaram കവളമുക്കട്ട ഗവ. എൽ.പി അംഗൻവാടി അധ്യാപിക പി.കെ. ശൈലജയെ പൊന്നാട അണിയിച്ച് ആദരിക്കുന്നു -_____________ ഫോട്ടോ mn msf adaram azees കരുളായിയിൽ എം.എസ്.എഫ് ഗുരുവന്ദനത്തിൽ എം. അസീസ് മാസ്റ്ററെ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story