Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാലൂക്കാശുപത്രിയിലെ...

താലൂക്കാശുപത്രിയിലെ പ്രസവ ചികിത്സാവിഭാഗം പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
വണ്ടൂർ: കാത്തിരിപ്പിനൊടുവിൽ വണ്ട​ൂർ താലൂക്കാശുപത്രിയിലെ പ്രസവ ചികിത്സാവിഭാഗം പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പ്രസിഡൻറ്​ സി.എച്ച്. ആസ്യ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാല്​ വർഷത്തിലധികമായി ഈ വിഭാഗം അടച്ചിരിക്കുകയായിരുന്നു. നിലവിലെ ബ്ലോക്ക് പ്രസിഡൻറ് ചുമതലയേറ്റതുമുതൽ ഇവർക്കു മുന്നിൽ വിഷയം കീറാമുട്ടിയായി വന്നിരുന്നു. നിരന്തര പ്രയത്നങ്ങൾക്കൊടുവിലാണ് ഇപ്പോൾ പ്രവർത്തനം ആരംഭിക്കുന്നത്. ഇതിനായി ഒരു കോടിയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനത്തോടെ പ്രസവവാർഡ്, കുട്ടികളുടെ വിഭാഗം, ജനറൽ വിഭാഗം മുതലായവ സജ്ജീകരിച്ചു. ഉദ്ഘാടനച്ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് വി. നാരായണൻ, പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സാജിത, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മറ്റി ചെയർപേഴ്സൻ എം. ഷംന, പി.കെ. മൈമൂന, അഡ്വ. അനിൽ നിരവിൽ, മെഡിക്കൽ ഓഫിസർ ഷീജ, ഹെൽത്ത് ഇൻസ്പെക്ടർ എം.വിജയൻ തുടങ്ങിയവർ പങ്കെടുത്തു. photo: mn wdr Hospitel വണ്ടൂർ താലൂക്കാശുപത്രിയിലെ പുതിയ പ്രസവ ചികിത്സാവിഭാഗം ബ്ലോക്ക് പ്രസിഡൻറ്​ സി.എച്ച്. ആസ്യ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story