Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTകെ-ടെറ്റ് പാസായി; പക്ഷേ സ്കൂൾ അസിസ്റ്റൻറ് പരീക്ഷക്ക് യോഗ്യതയില്ല
text_fieldsbookmark_border
തൃശൂർ: കെ-ടെറ്റ് പാസായിട്ടും എൽ.പി-യു.പി സ്കൂൾ അസിസ്റ്റൻറ് പരീക്ഷക്ക് അപേക്ഷിക്കാൻ പോലുമാകാതിരുന്ന കെ-ടെറ്റ് നേടിയവരുടെ സംഘം ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല. അപേക്ഷകർ പരീക്ഷക്കിരിക്കുമെന്ന് ഉറപ്പുവരുത്തുന്ന നടപടി ഈ മാസം പൂർത്തിയാകവേ നിവേദനവുമായി മന്ത്രിമാരെയും പി.എസ്.സി അധികൃതരെയും അവസാനവട്ടം കാണാനുള്ള നെട്ടോട്ടത്തിലാണ് അവർ. നവംബർ ഏഴിനും 24നും നടക്കാനിരിക്കുന്ന യു.പി-എൽ.പി സ്കൂൾ അസിസ്റ്റൻറ് പരീക്ഷകൾക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ചിനായിരുന്നു. ബി.എഡ്, ടി.ടി.സി യോഗ്യതകൾക്ക് പുറമെ 2020നുള്ളിൽ കെ-ടെറ്റും പാസാകണമെന്നായിരുന്നു നിബന്ധന. അഞ്ച് വർഷത്തിലൊരിക്കലാണ് പരീക്ഷയുടെ വിജ്ഞാപനം വരുന്നത്. അതേസമയം ഫെബ്രുവരി 15നും 16നുമായി കെ-ടെറ്റ് പരീക്ഷ നടന്ന് ഒരു മാസത്തിനകം തന്നെ ഫലം വരുകയും ചെയ്തു. ഇവർക്കാകട്ടെ പരീക്ഷക്ക് അവസരവുമുണ്ടായില്ല. ഇവരാണ് ജില്ല തലത്തിൽ കൂട്ടായ്മ രൂപവത്കരിച്ച് രംഗത്തുള്ളത്. അവസാന കെ-ടെറ്റ് പരീക്ഷക്കിരുന്നവർക്ക് കൂടി എൽ.പി-യു.പി സ്കൂൾ അസിസ്റ്റൻറ് പരീക്ഷക്ക് അപേക്ഷിക്കാൻ സൗകര്യമൊരുക്കണമെന്ന് അന്നേ ആവശ്യമുയർന്നിരുന്നു. നിരവധി പരാതികളും നിയമപോരാട്ടവും നടത്തിയെങ്കിലും ഫലമുണ്ടായില്ല. അടുത്ത സ്കൂൾ അസിസ്റ്റൻറ് പരീക്ഷക്ക് മുമ്പ് പ്രായപരിധി കഴിയുന്നവരും പരീക്ഷക്ക് വേണ്ടി പ്രത്യേകം പരിശീലനത്തിന് പോകുന്നവരുമായ ഏറെ പേർ 500 രൂപ അടച്ച് ഫെബ്രുവരിയിലെ കെ-ടെറ്റ് പരീക്ഷ എഴുതിയവരിൽ ഉണ്ടായിരുന്നു. അതേസമയം സർവിസിലിരിക്കുന്നവർക്ക് കെ-ടെറ്റ് പാസാകാൻ 2021 വരെ സമയം നൽകിയിരുന്നു. തസ്തികക്ക് പി.എസ്.സിയിൽ 1.32 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്്. ഇതിൽ സാങ്കേതിക തകരാർ കാരണം അപേക്ഷകൾ പലതും കാണാനില്ലെന്ന ആരോപണവും ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story