Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTകരടിഭീതി: കല്‍ക്കുളം നെല്ലിക്കുത്ത് റോഡരികിലെ അടിക്കാടുകള്‍ വെട്ടിമാറ്റിത്തുടങ്ങി
text_fieldsbookmark_border
എടക്കര: ജനവാസകേന്ദ്രത്തില്‍ കരടിയിറങ്ങിയ സാഹചര്യത്തില്‍ വനാതിര്‍ത്തിയിലെ അടിക്കാടുകള്‍ വെട്ടിമാറ്റല്‍ ആരംഭിച്ചു. പടുക്ക വനത്തില്‍നിന്ന് ജനവാസകേന്ദ്രത്തിലിറങ്ങുന്നത് തടയാനാണ് കല്‍ക്കുളം നെല്ലിക്കുത്ത് റോഡരികിലെ വനപ്രദേശത്ത് അടിക്കാടുകള്‍ വെട്ടിമാറ്റുന്നത്. പ്രദേശത്ത് രാത്രിവെളിച്ചത്തിന് സംവിധാനമൊരുക്കി. പടുക്ക വനത്തിലെ താല്‍ക്കാലിക വാച്ചര്‍മാരാണ് രണ്ട് ദിവസങ്ങളിലായി അടിക്കാടുകള്‍ വെട്ടിമാറ്റുന്നത്. കരടിസാന്നിധ്യമുള്ളതിനാല്‍ ഒരുമാസത്തോളമായി കല്‍ക്കുളം, നെല്ലിക്കുത്ത് പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. സന്ധ്യയായാല്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല. പുലര്‍ച്ച റബര്‍ ടാപ്പിങ് നടത്താനും തൊഴിലാളികള്‍ തയാറാകുന്നില്ല. രാത്രി ബൈക്ക് യാത്രക്കാരും ആശങ്കയിലാണ്. ജനവാസകേന്ദ്രത്തില്‍വെച്ച് നിരവധിപേര്‍ കരടിയെ നേരില്‍ കണ്ടിട്ടുണ്ട്. വനംവകുപ്പ് സ്ഥാപിച്ച കാമറയിലും കരടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് പ്രതിരോധനടപടികള്‍ ആരംഭിച്ചത്. ചിത്രവിവരണം: mn edk-1 കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കല്‍ക്കുളം നെല്ലിക്കുത്ത് റോഡരികിലെ അടിക്കാടുകള്‍ വെട്ടിമാറ്റുന്നു പ്രധാനാധ്യാപകര്‍ നിര്‍മിച്ച സ്നേഹഭവന്‍ കൈമാറി എടക്കര: കവളപ്പാറ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി നിര്‍മിച്ച സ്നേഹഭവൻെറ സമര്‍പ്പണം സംസ്ഥാന സെക്രട്ടറി ഉമ്മര്‍ പാലഞ്ചേരിയില്‍ നിര്‍വഹിച്ചു. സംസ്ഥാന, ജില്ല, ഉപജില്ല ഘടകങ്ങളുടെ സഹായത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച വീട്ടിലേക്ക് മുഴുവന്‍ ഉപകരണങ്ങളും നല്‍കിയാണ് കുടുംബത്തിന് കൈമാറിയത്. താക്കോല്‍ദാന ചടങ്ങ് പോത്തുകല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വത്സല അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ഉപജില്ല പ്രസിഡൻറ് ജോസ് പറക്കുന്താനം അധ്യക്ഷത വഹിച്ചു. യൂസഫ് സിദ്ദീഖ്, മണികണ്ഠന്‍, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ലത്തീഫ്, റെന്നി വര്‍ഗീസ്, സെബാസ്റ്റ്യന്‍ ആൻറണി എന്നിവര്‍ സംസാരിച്ചു. mn edk-2 പോത്തുകല്ലില്‍ പ്രളയബാധിത കുടുംബത്തിന് പ്രധാനാധ്യാപകര്‍ നിര്‍മിച്ച വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story