Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTഅധ്യാപകർക്ക് ആദരം
text_fieldsbookmark_border
വണ്ടൂർ: കാപ്പിൽ എസ്.വി.എ.യു.പി സ്കൂളിലെ സത്യൻ തടത്തിലിനെ സീനിയർ ചേംബർ ലീജിയൻ അധ്യാപകശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. അങ്ങാടിയിലെ നാലുവരിപ്പാതയിലടക്കം ചെടികൾ െവച്ചുപിടിച്ച് മനോഹരമാക്കാൻ മുൻകൈയെടുത്ത അധ്യാപകനെ വീട്ടിലെത്തിയാണ് ആദരിച്ചത്. പ്രസിഡൻറ് കെ. മുഹമ്മദ് ബഷീർ ഉപഹാരം നൽകി. പ്രോഗ്രാം കോഓഡിനേറ്റർ കെ.ടി. അബ്ദുല്ലക്കുട്ടി, സെക്രട്ടറി വി. ഷാനവാസ്, കെ.എൻ. ശ്രീപാൽ, ടി. മുഹമ്മദലി എന്നിവർ പങ്കെടുത്തു. വണ്ടൂർ: ലയൺസ് ക്ലബ് കാപ്പിൽ സ്കൂളിൽനിന്ന് വിരമിച്ച പ്രധാനാധ്യാപകൻ ടി.വി. രവീന്ദ്രനെ ആദരിച്ചു. പ്രസിഡൻറ് കാപ്പിൽ മുരളി പൊന്നാടയണിയിച്ചു. ഫൈസൽ ഉൽപില, ശുശീൽ പീറ്റർ, എ.എൻ. സന്തോഷ്, കെ.ടി. അബ്ദുല്ലക്കുട്ടി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story