Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളത്ത്...

കുന്നംകുളത്ത് മൂന്നുപേർക്ക് കോവിഡ്

text_fields
bookmark_border
കുന്നംകുളം: നഗരസഭ പ്രദേശത്ത് മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആർത്താറ്റ് സ്വദേശിനിയായ 42കാരി, കാണിപയ്യൂർ സ്വദേശികളായ 64കാരനും 16കാരനുമാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുള്ളത്. കാട്ടകാമ്പാല്‍ പഞ്ചായത്തിലെ മൂലേപ്പാട് 12ാം വാര്‍ഡിൽ 31കാരന് കോവിഡ് സ്ഥിരീകരിച്ചു. പോര്‍ക്കുളം പഞ്ചായത്തിലെ കല്ലഴിക്കുന്ന് 10ാം വാര്‍ഡിലെ 22കാരനും രോഗം നിർണയിച്ചിട്ടുണ്ട്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. കൂടാതെ താലൂക്ക് ആശുപത്രിയിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് സ്വദേശിയായ 23കാരനും കണ്ടാണശേരി പഞ്ചായത്തിലെ കൂനംമൂച്ചി സ്വദേശിനിയായ 58കാരിക്കും രോഗം സ്ഥിരീകരിച്ചു. 24 പേരെ ആൻറിജൻ പരിശോധനക്കും ആർ.ടി.പി.സി.ആർ ടെസ്​റ്റിനായി 45 പേരുടെ സ്രവവും പരിശോധനക്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story