Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTസുരഭി അന്തർദേശീയ നൃത്തോത്സവത്തിൽ 'കല്യാണസൗഗന്ധികം' കഥകളി
text_fieldsbookmark_border
ചെറുതുരുത്തി: വിജയവാഡ കേന്ദ്രീകരിച്ച് എല്ലാവർഷവും നടക്കുന്ന 'സുരഭി' അന്തർദേശീയ നൃത്തോത്സവത്തിൽ കേരള കലാമണ്ഡലം 'കല്യാണസൗഗന്ധികം' കഥകളി അവതരിപ്പിക്കും. കല്യാണസൗഗന്ധികം കഥയിൽ ഹനുമാനായി വടക്കൻ കളരി വകുപ്പ് മേധാവി കലാമണ്ഡലം സൂര്യനാരായണനും ഭീമനായി തെക്കൻ കളരി വകുപ്പ് മേധാവി കലാമണ്ഡലം രവികുമാറും വേഷമിടും. കഥകളി സംഗീതത്തിൽ കലാമണ്ഡലം വിനോദും ബാബു നമ്പൂതിരിയും ചെണ്ട കലാമണ്ഡലം വേണുമോഹനും മദ്ദളം വകുപ്പുമേധാവി കലാമണ്ഡലം എ. ഹരിദാസും അരങ്ങിന് മിഴിവേകും. ചുട്ടിയിൽ വകുപ്പുമേധാവി കലാമണ്ഡലം ശിവദാസും അണിയറയിൽ അരുൺ, രമേശ്, സോഹൻ എന്നിവരും പങ്കുചേരും. വിജയവാഡയിലെ കൊനേരു ലക്ഷ്മി യൂനിവേഴ്സിറ്റിയുടെ ഓഡിറ്റോറിയത്തിൽ എല്ലാവർഷവും ഫെബ്രുവരിയിൽ നടക്കാറുള്ള 'സുരഭി' നൃത്തോത്സവത്തിൽ ലോകപ്രശസ്ത കലാകാരന്മാരാണ് പങ്കെടുക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story