Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTഹൈമാസ്റ്റ് ഇടപാടിൽ വെളിവാകുന്നത് സി.പി.എമ്മിെൻറ കാപട്യം -ഡി.സി.സി പ്രസിഡൻറ്
text_fieldsbookmark_border
ഹൈമാസ്റ്റ് ഇടപാടിൽ വെളിവാകുന്നത് സി.പി.എമ്മിൻെറ കാപട്യം -ഡി.സി.സി പ്രസിഡൻറ് തൃശൂർ: സി.പി.എമ്മിൻെറ പൊതുമേഖല സംരക്ഷണ നിലപാടിലെ കാപട്യമാണ് കോർപറേഷനിൽ ഹൈമാസ്റ്റ് ഇടപാടിൽ വെളിവാകുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസൻെറ്. ബി.ജെ.പിയെ കൂട്ടുപിടിച്ച സി.പി.എമ്മിൻെറ പൊതുമേഖല വിരുദ്ധ നിലപാട് ജനം തിരിച്ചറിഞ്ഞെന്നും സി.പി.എം-ബി.ജെ.പി പങ്കാളിത്ത ഭരണമാണ് കോർപറേഷനിൽ നടമാടുന്നതെന്നും ഡി.സി.സി പ്രസിഡൻറ് ആരോപിച്ചു. തൃശൂർ കോർപറേഷൻ എൽ.ഡി.എഫ് ഭരണസമിതിയുടെ അഴിമതി ഭരണത്തിനെതിരെ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കാൻ സെപ്റ്റംബർ ഏഴിന് ഡി.സി.സിയിൽ കോൺഗ്രസ് കൗൺസിലർമാരുടെ പാർലിമൻെററി ബോർഡ് യോഗം കൂടുവാൻ തീരുമാനിച്ചതായി ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസൻെറ് പറഞ്ഞു. കാരുണ്യ ദീപവും വസ്ത്രവിതരണവും എരുമപ്പെട്ടി: സമസ്ത ചാരിറ്റബിൾ ട്രസ്റ്റ് വിധവകൾക്കും അഗതികൾക്കുമായി മങ്ങാട് സംഘടിപ്പിച്ച കാരുണ്യ ദീപം പദ്ധതിയും പുതുവസ്ത്രവിതരണവും എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. സമസ്ത ജനറൽ കൺവീനർ എം.ഡി. രാജീവ്, കൃഷ്ണദാസ് തമ്പാൻ, കെ.എസ്. സേതുനാരായണൻ, പി.ഒ. റോസ, എം.സി. കാർത്യായനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story