Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTമുജീബ് മാസ്റ്റർക്ക് ആദരവുമായി നാട്
text_fieldsbookmark_border
മതിലകം: ജൻമനാടായ മതിലകത്തിനും സൻെറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിനും അഭിമാനമേകിയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി.കെ. മുജീബിനെ തേടി അനുമോദന പ്രവാഹം. ഇ.ടി ടൈസൺ മാസ്റ്ററുടേയും മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻെറയും നേതൃത്വത്തിൽ ജനപ്രതിനിധികളുംറ്റെും ചേർന്ന് വീട്ടിലെത്തി ആദരവ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ, സ്ഥിരം സമിതി ചെയർമാൻ സി.എസ്. രവീന്ദ്രൻ, വാർഡ് മെമ്പർ അജിത്ത്, മതിലകം ബി.പി.ഒ സജീവൻ തുടങ്ങിയവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു. സ്കൂൾ മാനേജ്മൻെറ്, പി.ടി.എ. പൂർവ വിദ്യാർഥി സംഘടനയായ കോസ്മോസ്, അധ്യാപക വിദ്യാർഥി സംഘടനകൾ, രാഷട്രീയ, യുവജന, കലാസാംസ്കാരിക, സാമൂഹ്യ സംഘടനകളുടെ പ്രവർത്തകരും അനുമോദിച്ചു. tk mathilakam vk mujeeb master adharavu ഇ.ടി. ടൈസൻ എം.എൽ.എയും മതിലകം പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രനും വി.കെ. മുജീബിനെ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story