Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2020 5:28 AM IST Updated On
date_range 31 Aug 2020 5:28 AM ISTഎങ്ങുമെത്താതെ ഇന്ത്യ പോസ്റ്റ് ബാങ്ക് അക്കൗണ്ടുകൾ
text_fieldsbookmark_border
തൃശൂർ: സംസ്ഥാനത്ത് അഞ്ചുലക്ഷം ഇന്ത്യ പോസ്റ്റ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങണമെന്ന ലക്ഷ്യം എങ്ങുമെത്തിയില്ല. ഇന്ത്യ പോസ്റ്റ് ഒാൺലൈൻ ബാങ്കിൻെറ വാർഷികദിനമായ സെപ്റ്റംബർ ഒന്നിനകം 5,71,191 അക്കൗണ്ടുകൾ തുടങ്ങണമെന്നാണ് തപാൽ വകുപ്പ് നിർദേശം നൽകിയത്. ജീവനക്കാർ എത്ര പരിശ്രമിച്ചിട്ടും 70,561 അക്കൗണ്ടുകൾ മാത്രമാണ് ഇതുവെര ചേർക്കാനായത്. ഒരു ദിവസം ശേഷിക്കവേ 5,00,630 അക്കൗണ്ടുകൾ ചേർക്കുക അസംഭവ്യമാണ്. അതുകൊണ്ട്തന്നെ സമയം നീട്ടി നൽകുമെന്ന പ്രതീക്ഷയിലാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ. അക്കൗണ്ട് ചേർക്കുന്നതിൽ ദേശീയതലത്തിൽ 20ാം സ്ഥാനത്താണ് കേരളം. ലക്ഷ്യമായി നൽകിയ 19,96,799ൽ 14,24,667 അക്കൗണ്ടുകൾ േചർത്ത ബിഹാറാണ് ഒന്നാം സ്ഥാനത്ത്. 2018 സെപ്റ്റംബർ ഒന്നുമുതൽ തുടങ്ങിയ ഇന്ത്യ പോസ്റ്റ് ബാങ്കിൽ ഇതുവരെ കേരളത്തിന് ചേർക്കാനായത് 6,20,00 പേരെ. 60 കോടി രൂപയാണ് ഈ സാമ്പത്തിക വർഷത്തിൽ ബാങ്ക് നിക്ഷേപമായി കേരളം നൽകേണ്ടത്. ഏഴ് മാസങ്ങൾ ശേഷിക്കവേ 39 കോടി രൂപ ഇതുവരെ കേരളം നിക്ഷേപമായി നൽകി കഴിഞ്ഞു. നിക്ഷേപത്തിൻെറ കാര്യത്തിൽ ദേശീയതലത്തിൽ ഒമ്പതാം സ്ഥാനത്താണ് കേരളമുള്ളത്. 21 കോടി ലക്ഷ്യം നൽകിയ ഹിമാചൽപ്രദേശ് 20 കോടി നിക്ഷേപം ഒരുക്കി ഒന്നാം സ്ഥാനത്തുണ്ട്. കഴിഞ്ഞവർഷം ഫെബ്രുവരി 19, 20 ദിവസങ്ങളിലായി 1.93 ലക്ഷം അക്കൗണ്ടുകൾ ചേർത്തതാണ് രണ്ടാം വാർഷികത്തിൽ വലിയ ലക്ഷ്യം നൽകാൻ കാരണം. ബയോമെട്രിക് രേഖകൾ പരിശോധിച്ചു ആധാർ ലിങ്ക് ചെയ്തുകൊണ്ടാണ് അക്കൗണ്ട്് തുടങ്ങേണ്ടത്. കോവിഡിൻെറ പശ്ചാത്തലത്തിൽ ആദ്യഘട്ടത്തിൽ പ്രതിരോധത്തിൻെറ ഭാഗമായി ബയോമെട്രിക് രേഖ പരിശോധനക്ക് നിരോധം ഏർെപ്പടുത്തിയിരുന്നു. ഇതും കോവിഡ് സംമ്പർക്ക വ്യാപനം കൂടി യതുമാണ് കാര്യങ്ങൾ കുഴഞ്ഞത്. സമയം നീട്ടി നൽകിയാലും വീടുകൾ തോറും കയറി ഇറങ്ങി അക്കൗണ്ട് േചർക്കൽ ദുഷ്ക്കരമാണെന്നാണ് ജീവക്കാരുടെ നിലപാട്. കേരളത്തിൽ 23 തപാൽ ഡിവിഷനുകളിലായി 16,000 ജീവനക്കാരാണ് വകുപ്പിലുള്ളത്. ഇതിൽതന്നെ ഗ്രാമീണ മേഖലയിലുള്ള 10,000 ജീവനക്കാർക്കാണ് ഇന്ത്യ പോസ്റ്റ് ബാങ്ക് സേവനത്തിനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഡിവൈസ് നൽകിയിട്ടുള്ളത്. നഗരങ്ങളിലും അർധനഗരങ്ങളിലും ഡിവൈസ് ഇല്ലാത്ത പ്രശ്നം രൂക്ഷവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story