Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജയലളിതയുടെ കോടനാട്...

ജയലളിതയുടെ കോടനാട് എസ്​റ്റേറ്റിലെ കൊല: ഒളിവിലായിരുന്ന പ്രതി ചാലക്കുടിയിൽ പിടിയിൽ

text_fields
bookmark_border
ചാലക്കുടി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടിയിലെ വേനൽക്കാല വസതിയായ കോടനാട് എസ്​റ്റേറ്റ് ബംഗ്ലാവിൽ കാവൽക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലെ ഏഴാം പ്രതി ചാലക്കുടിയിൽ പിടിയിൽ. ആളൂർ സ്വദേശി തുമ്പരത്തുകുടി ഉദയൻ എന്ന ഉദയകുമാറിനെയാണ് (49) ചാലക്കുടി പൊലീസ്​ പിടികൂടി തമിഴ്നാട് പൊലീസിന് കൈമാറിയത്. ഈ കേസിൽ കോടതി അറസ്​റ്റ് വാറൻറ്​​ പുറപ്പെടുവിച്ചതിനെ തുടർന്ന് പ്രതികളെല്ലാം ഒളിവിൽ പോയിരുന്നു. 2017 ഏപ്രിലിലാണ് കോടനാട് എസ്​റ്റേറ്റിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം കാവൽക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിൽ പ്രതികളായ വയനാട്, തൃശൂർ സ്വദേശികളെ പിടികൂടിയിരുന്നു. കേസിൽ വിസ്താരം തുടങ്ങി തീർപ്പുകൽപിക്കാനിരിക്കെയാണ് പ്രതികൾ ഒളിവിൽ പോയത്. ഇവരെ പിടികൂടാൻ കോയമ്പത്തൂർ റേഞ്ച്​ ഐ.ജിയുടെ നേതൃത്വത്തിൽ ശ്രമിക്കവെയാണ് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥി​ൻെറ നിർദേശ പ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷും സംഘവും ഉദയകുമാറിനെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ജിനുമോൻ തച്ചേത്ത്, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ജിബി പി. ബാലൻ എന്നിവരടങ്ങിയ സംഘമാണ്​ ഉദയനെ പിടികൂടിയത്. തുടർന്ന് തമിഴ്നാട് പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story