Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTമതിലകം അഗ്രോ സർവിസ് സെൻറർ േബ്ലാക്ക് കൃഷിവിജ്ഞാന കേന്ദ്രമാകും
text_fieldsbookmark_border
മതിലകം അഗ്രോ സർവിസ് സൻെറർ േബ്ലാക്ക് കൃഷിവിജ്ഞാന കേന്ദ്രമാകും കൊടുങ്ങല്ലൂർ: മതിലകം അഗ്രോ സർവിസ് സൻെററിനെ കൃഷിവകുപ്പിൻെറ ബ്ലോക്ക്തല കൃഷിവിജ്ഞാനകേന്ദ്രമാക്കുന്നു. മണ്ണുത്തി കാർഷിക സർവകലാശാലയുടെ കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഒരുപ്രതിനിധിയുടെ സേവനവും ഇതിൻെറ ഭാഗമായി ഇവിടെയുണ്ടാകും. വിത്ത്, ജൈവ ജീവാണുവളങ്ങൾ, ചെറിയ കാർഷികോപകരണങ്ങൾ, മറ്റു കാർഷിക ഉൽപന്ന ഉപാധികൾ എന്നിവ മിതമായ വിലയിൽ കർഷകർക്ക് ലഭ്യമാക്കാൻ ആഗസ്റ്റ് അവസാന വാരത്തോടെ കാർഷിക സേവനകേന്ദ്രത്തിൽ വിപണനകേന്ദ്രം ആരംഭിക്കും. കാർഷിക ഉൽപന്നങ്ങളുടെ സംഭരണവും വിപണനവും സുഗമമാക്കാൻ മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഏഴ് പഞ്ചായത്തുകളിലും എല്ലാ ബുധനാഴ്ചകളിലും ആഴ്ചച്ചന്തയും സംഘടിപ്പിക്കും. ആഗസ്റ്റ് 27 മുതൽ 30വരെ എല്ലാ കൃഷിഭവനുകളിലും പച്ചക്കറികളും കുടുംബശ്രീ ഉൽപന്നങ്ങളും അടങ്ങുന്ന വിപുലമായ ഓണവിപണിയും സംഘടിപ്പിക്കും. യോഗത്തിൽ ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി, വൈസ് പ്രസിഡൻറ് ലൈന അനിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. വിജയൻ, കൃഷി അസി. ഡയറക്ടർ ജ്യോതി പി. ബിന്ദു, പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ, കാർഷിക സർവിസ് സൻെറർ പ്രസിഡൻറ് ടി.ആർ. സുനിൽകുമാർ, കൃഷി ഓഫിസർ ബൈജു ബേബി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story